CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 43 Seconds Ago
Breaking Now

ചാള്‍സിനെ സ്വന്തമാക്കാന്‍ ശ്രമിച്ച രണ്ട് പെണ്ണുങ്ങളുടെ മത്സരം; കാമില്ലയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സെക്‌സ് ബോംബായി പോലും കിടപ്പുമുറിയിലെത്തിയ ഡയാന; വിവാഹജീവിതം അവസാനിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം!

രണ്ട് മക്കളും, ലോകത്തെ പുരുഷന്‍മാര്‍ മുഴുവനും നല്‍കുന്ന ശ്രദ്ധയും പോരെയെന്നായിരുന്നു കാമില്ലയുടെ ചോദ്യം.

സ്‌നേഹിച്ച് പോയാല്‍ പിന്നെ ആ വ്യക്തി നമ്മുടെ മാത്രമാണെന്ന് വിശ്വസിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. വെറും വിശ്വാസം മാത്രമല്ല പ്രവൃത്തിയിലും അത് കാണിക്കും. മറ്റൊരാളോട് ഒരല്‍പ്പം കൂടുതല്‍ സംസാരിച്ചാല്‍ പോലും നീരസം പ്രകടിപ്പിക്കും. എന്റെ മാത്രമെന്ന് ഓരോ തവണയും മനസ്സില്‍ ഉറപ്പിക്കുകയും, അത് ഓരോ നീക്കങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്യുന്ന അത്തരം അവസ്ഥയിലേക്ക് ഡയാന രാജകുമാരിയെ നയിച്ചത് യഥാര്‍ത്ഥത്തില്‍ കാമില്ല പാര്‍ക്കറുടെ സാമീപ്യമായിരുന്നു. ഭര്‍ത്താവ് ചാള്‍സിന് കാമുകിയോട് തന്നെയാണ് പ്രിയം എന്ന് തിരിച്ചറിഞ്ഞ ഡയാന അദ്ദേഹത്തിന്റെ ശ്രദ്ധ നേടിയെടുക്കാന്‍ അണ്ടര്‍വെയറില്‍ പോലും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ലൈംഗികമോഹം തോന്നുന്നതിന് പകരം ഡയാനയെ തള്ളിക്കളയുകയാണ് ചാള്‍സ് ചെയ്തത്!

കാമില്ലയുടെ സഹോദരിയുടെ 40-ാം പിറന്നാളിന് ഡയാന വരുന്നുവെന്ന വാര്‍ത്ത കേട്ട് അവര്‍ സന്തോഷിക്കുകയല്ല, മറിച്ച് ഉച്ചത്തില്‍ അസഭ്യം വിളിച്ചെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ചാള്‍സിനെ ക്ഷണിച്ചതിനൊപ്പം ഡയാനയെ വെറുതെ ക്ഷണിച്ചിരുന്നുവെന്നല്ലാതെ അവര്‍ പങ്കെടുക്കാന്‍ കാമില്ല ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഡയാന ആരാ മോള്! കാമുകി അവിടെ കാണുമെന്ന് അറിയുന്ന രാജകുമാരി മനഃപ്പൂര്‍വ്വമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറങ്ങിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന കൂട്ടുകാരെന്ന് പറയപ്പെടുന്നവര്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് എരിക്കൂട്ടുന്നവരാണെന്നും ഡയാന തിരിച്ചറിഞ്ഞിരുന്നു. വിവാഹത്തിന് ശേഷം എട്ട് വര്‍ഷം പിന്നിടുമ്പോഴായിരുന്നു ഈ അകല്‍ച്ച. പുറത്തുള്ളവര്‍ക്ക് രണ്ട് കുട്ടികളുള്ള സന്തോഷത്തോടെ ജീവിക്കുന്ന കുടുംബമെന്ന് തോന്നിച്ചെങ്കിലും സ്ഥിതി മറിച്ചായിരുന്നു. 

കാമില്ലയോടുള്ള അടുപ്പം പുതുക്കി ചാള്‍സ് അകന്നതോടെ ഡയാന സുരക്ഷാ ഉദ്യോഗസ്ഥനായ ജെയിംസ് ഹെവിറ്റില്‍ അഭയം തേടി. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ആ രാത്രിയില്‍ തന്റെ ഭര്‍ത്താവിനെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് ഡയാന തിരിച്ചറിയുകയായിരുന്നു. കാമില്ലയെ കവച്ചുവെയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ രാജകുമാരി ശ്രദ്ധിച്ചു. ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന അടിവസ്ത്രങ്ങള്‍ അണിഞ്ഞ് ചാള്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചെങ്കിലും 'വെറും അലമ്പായി' തോന്നുന്നുവെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ചാള്‍സ് ചെയ്തത്. ആ വാക്കുകള്‍ ഡയാനയുടെ മനസ്സ് തകര്‍ത്തെന്ന് ഇവരുടെ അടുപ്പക്കാര്‍ വെളിപ്പെടുത്തുന്നു. 

പാര്‍ട്ടിയില്‍ ഡയാന പങ്കെടുക്കുന്നതിലുള്ള അനിഷ്ടം ചാള്‍സ് ഉടനീളം വ്യക്തമാക്കി. ഒടുവില്‍ രാജകുമാരിയും, കാമില്ലയും നേര്‍ക്കുനേര്‍ സംസാരിക്കുന്ന ഘട്ടവുമെത്തി. രണ്ട് മക്കളും, ലോകത്തെ പുരുഷന്‍മാര്‍ മുഴുവനും നല്‍കുന്ന ശ്രദ്ധയും പോരെയെന്നായിരുന്നു കാമില്ലയുടെ ചോദ്യം. തന്റെ ഭര്‍ത്താവിനെ വേണമെന്നായിരുന്നു ഡയാനയുടെ മറുപടി. ആ ശ്രമം വിജയിച്ചില്ല, അന്ന് അവര്‍ തിരിച്ചറിഞ്ഞു വിവാഹ ജീവിതം അവസാനിച്ചെന്ന്, സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.