CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 25 Seconds Ago
Breaking Now

ദിലീപ് പറയുന്നതു സത്യമാണ് ; പോലീസ് പറയുന്നതും ശരിയാണ് ; ബെഹ്‌റയുടെ പുതിയ നിലപാട് കേസിനെ ഒതുക്കിതീര്‍ക്കാനോ ?

കൂടുതല്‍ ശരി ആരു പറയുന്നതെന്ന് പരസ്യമായി പറയാന്‍ കഴിയില്ല.അത് കോടതിയലക്ഷ്യമാകും.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോഴും താരം ശിക്ഷിക്കപ്പെടുമോ എന്ന സംശയം നിലനിന്നിരുന്നു.ഒരു മാസത്തോളമായി നടന്‍ ജയിലിലുമാണ്.ജാമ്യം നിഷേധിക്കാന്‍ പോലീസ് വ്യക്തമായ ന്യായീകരണങ്ങളും നിരത്തിയിരുന്നു.ദിലീപ് പുതിയ അഭിഭാഷകനുമായി ചേര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചിട്ടുണ്ട് .തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയ ഉടനെ ബെഹ്‌റയ്ക്ക് വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ അറിയിച്ചെന്നാണ് ദിലീപ് പറയുന്നത്.പോലീസ് പരാതി നല്‍കാന്‍ വൈകിയെന്ന് ആരോപിക്കുമ്പോഴാണിത് .പോലീസ് പറയുന്നത് 20 ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടതെന്നാണ് .ഇപ്പോഴിതാ ശരിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഡിജിപി.നടന്‍ ദിലീപ് പറയുന്നത് ശരിയാണെന്നും പോലീസിന്റെ ഭാഗത്തും ചില ശരികളുണ്ടെന്നും ബെഹ്‌റ പറയുന്നു.കേസ് കോടതിയുടെ പരിഗണനയിലാണ് .കൂടുതല്‍ ശരി ആരു പറയുന്നതെന്ന് പരസ്യമായി പറയാന്‍ കഴിയില്ല.അത് കോടതിയലക്ഷ്യമാകും.

പോലീസ് വിഷയത്തില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ബെഹ്‌റ പറഞ്ഞു.

അതിനിടെ ബെഹ്‌റ ദിലീപിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.കേസ് ഒതുതീര്‍ക്കാനുള്ള നടപടിയാണൊ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു.നടി ആക്രമിക്കപ്പെട്ടപ്പോള്‍ മുതല്‍ നടന്‍ ദിലീപ് പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് ബെഹ്‌റ പ്രതികരിച്ചു.തന്നെ കേസില്‍ അകപ്പെടുത്തിയതാണെന്നും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.പള്‍സര്‍ സുനിയെ അറിയില്ലെന്നും താരം പറയുന്നു.ഇക്കാര്യത്തില്‍ ശക്തമായ തെളിവ് പോലീസ് നല്‍കിയാലേ ദിലീപ് ശിക്ഷിക്കപ്പെടൂ.




കൂടുതല്‍വാര്‍ത്തകള്‍.