CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.75 INR
1 USD :
65.04 INR
Last Updated :
2 Hours 20 Minutes 45 Seconds Ago
Breaking Now

വാടകക്കാരനെ ഒഴിപ്പിക്കാന്‍ ശ്രമിച്ച ഉടമയ്ക്ക് എട്ടിന്റെ പണി; 92 വര്‍ഷം പഴക്കമുള്ള നിയമം പ്രയോഗിച്ചു; തുച്ഛമായ വാടകയില്‍ ജീവിതകാലം മുഴുവന്‍ താമസിക്കാനുള്ള അവകാശം നേടി വാടകക്കാരന്‍; തലയില്‍ കൈവെച്ച് ദമ്പതികള്‍!

വിപണിയിലും കുറഞ്ഞ വിലയ്ക്ക് തന്റെ വീട് വില്‍ക്കുകയും, അവിടെ വാടകയ്ക്ക് താമസിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ഗ്രിഗറി വാദിച്ചത്.

കൊലച്ചതി! എന്നല്ലാതെ ഇതിനെ എന്താണ് വിശേഷിപ്പിക്കാന്‍ കഴിയുക. തങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടില്‍ നിന്നും വാടകക്കാരനെ ഒഴിപ്പിക്കാന്‍ ശ്രമിച്ച ഈ ദമ്പതികള്‍ നേരിടുന്ന അവസ്ഥ അത്രയും ദുഃഖകരമാണ്. തുച്ഛമായ വാടകയില്‍ ജീവിതകാലം മുഴുവന്‍ താമസിക്കാന്‍ അനുവദിക്കണമെന്നാണ് കോടതി വിധിച്ചുകളഞ്ഞത്. 92 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു നിയമത്തിന്റെ ബലത്തിലാണ് അത്യപൂര്‍വ്വമായ ഈ വിധി നേടിയെടുത്തത്. സുഹൃത്തും അയല്‍ക്കാരനുമായ കോളിന്‍ ഗ്രിഗറിയുടെ മൂന്ന് ബെഡ്‌റൂം വീട് 20 വര്‍ഷം മുന്‍പാണ് ഡേവിഡും, ഷീല ഹാര്‍ഡിംഗും വാങ്ങുന്നത്. മോര്‍ട്ട്‌ഗേജ് മൂലം ബുദ്ധിമുട്ടുന്ന ഗ്രിഗറിക്ക് തന്നെ പ്രതിമാസം 800 പൗണ്ട് എന്ന നിലയില്‍ ഈ വീട് വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. ദശകങ്ങള്‍ക്ക് ശേഷം ഈ വീട് വിറ്റ് സ്‌പെയിനിലേക്ക് ചുവടുമാറാന്‍ ഒരുങ്ങിയപ്പോഴാണ് കടിക്കുന്ന പാമ്പിനെയാണ് വീട്ടില്‍ കയറ്റി താമസിപ്പിച്ചതെന്ന് ഇവര്‍ തിരിച്ചറിയുന്നത്. 

വീട് ഒഴിയണമെന്ന ദമ്പതികളുടെ ആവശ്യം ഗ്രിഗറി നിരാകരിച്ചു. ഇതോടെ സൗഹൃദം ആവിയായി. കേസ് കോടതിയിലുമെത്തി. ഈസ്റ്റ് സസെക്‌സിലെ പീസ്ഹാവനിലുള്ള 310,000 പൗണ്ടിന്റെ വീടിന് മേലുള്ള അവകാശം നേടാനാണ് ഹാര്‍ഡിംഗ്‌സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ദമ്പതികളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് കോടതി പ്രതികൂല വിധിയാണ് പുറപ്പെടുവിച്ചത്. 1925-ലുള്ള ഒരു നിയമത്തിന്റെ പിന്‍ബലത്തില്‍ ഗ്രിഗറിയുടെ അഭിഭാഷകന്‍ തന്റെ കക്ഷിക്ക് അനുകൂല വിധി നേടിക്കൊടുത്തപ്പോള്‍ അമ്പരന്ന് നില്‍ക്കുകയാണ് ദമ്പതികള്‍. 90 വര്‍ഷത്തെ ലീസില്‍ വീട് നല്‍കാനും വാടക നിലവിലെ 800 പൗണ്ടില്‍ നിന്നും ഉയര്‍ത്താന്‍ കഴിയില്ലെന്ന് കൂടി ജഡ്ജ് ഉത്തരവില്‍ വ്യക്തമാക്കിയതോടെ ദമ്പതികള്‍ തകര്‍ന്നുപോയി. 

അപ്പീല്‍ നല്‍കാനും ഇവര്‍ക്ക് അനുമതി ലഭിച്ചില്ല. എന്നുമാത്രമല്ല ലീസ് ഗാര്‍ഡിംഗിന്റെ മരണശേഷം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്നും ഭയപ്പെടുന്നു. എന്തായാലും തങ്ങളുടെ അനുഭവത്തില്‍ നിന്നും മറ്റുള്ളവര്‍ പാഠം പഠിക്കണമെന്ന് 58-കാരനായ ഹാര്‍ഡിംഗ് വ്യക്തമാക്കുന്നു. 'ഒറു നല്ല സുഹൃത്തായി കണ്ട് സഹായിക്കാന്‍ ശ്രമിച്ചതാണ് പുലിവാലായത്. മോര്‍ട്ട്‌ഗേജ് മുഴുവന്‍ അടച്ചാണ് ആ വീട് വാങ്ങിയത്. ഇപ്പോള്‍ 100 വര്‍ഷത്തെ പഴക്കമുള്ള നിയമത്തിന്റെ പേരില്‍ വീട് നഷ്ടമാകുന്ന അവസ്ഥയാണ്. ഒരു കുഴപ്പവുമില്ലെന്ന് വിശ്വസിപ്പിച്ചാണ് സോളിസിറ്റര്‍മാര്‍ കോടതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്, തിരിച്ചിറങ്ങുമ്പോള്‍ എതിര്‍പക്ഷം വിജയിച്ചു. തുച്ഛമായ തുകയ്ക്ക് വീട് വാടകയ്ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞിരിക്കുന്നു', മറ്റുള്ളവര്‍ ഈ സംഭവത്തല്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ശ്രദ്ധിക്കണമെന്ന് ഹാര്‍ഡിംഗ് ഉപദേശിക്കുന്നു. 

വിപണിയിലും കുറഞ്ഞ വിലയ്ക്ക് തന്റെ വീട് വില്‍ക്കുകയും, അവിടെ വാടകയ്ക്ക് താമസിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ഗ്രിഗറി വാദിച്ചത്. 1925-ലെ പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം 90 വര്‍ഷത്തേക്ക് 800 പൗണ്ട് വാടകയും, 1948-ലെ വിധി പ്രകാരം വിപണി വിലയിലും കുറഞ്ഞ വിലയ്ക്ക് സഹോദരന് വീടുവിറ്റ ശേഷം സൗജന്യമായി താമസിക്കാന്‍ അവകാശം നേടിയ ഒരു സ്ത്രീയുടെ കേസുമാണ് കോടതി പരിഗണിച്ചത്. ഇത് പ്രകാരമാണ് ദമ്പതികളുടെ വീട് തുച്ഛമായ വാടകയ്ക്ക് ജീവിതകാലം മുഴുവന്‍ തമാസിക്കാന്‍ അനുവാദം നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.