CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 50 Seconds Ago
Breaking Now

30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു ; 65 ലക്ഷം കുടിശികയെന്ന് പറഞ്ഞ് കമ്പനി ഓക്‌സിജന്‍ സപ്ലെ നല്‍കാതെ വന്നതോടെ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ നടന്നത് കൂട്ട മരണം

യോഗി ആദിത്യനാഥ് സര്‍ക്കാരിന് സംഭവത്തിൽ സമാധാനം പറയേണ്ടിവരും

യുപിയിലെ ഗോരഖ്പൂരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പഞ്ചു കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഇതിന് സമാധാനം പറയേണ്ടിവരും.മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലായിരുന്ന 30 കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.കുടിശിക തീര്‍ത്തില്ലെന്ന പേരില്‍ സ്വകാര്യ കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെ 48 മണിക്കൂറിനുള്ളഇല്‍ പൊഴിഞ്ഞത് നിരവധി കുട്ടികളുടെ ജീവനാണ്.

യോഗി ആദിത്യനാഥ് അഞ്ച് തവണ ജനവിധി തേടിയ മണ്ഡലമാണ് ഗോരഖ്പൂര്‍.ഇവിടെയാണ് ദുരന്തം സംഭവിച്ചത്.

നവജാത ശിശുക്കളുടെ വാര്‍ഡില്‍ 17 കുട്ടികളാണ് മരിച്ചത്.മസ്തിഷ്‌ക ജ്വരം ബാധിച്ചവരില്‍ അഞ്ച് പേരും.ജനറല്‍ വാര്‍ഡില്‍ എട്ടുപേരും.ഓക്‌സിജന്‍ കിട്ടാത്തത് കൊണ്ടല്ലെന്നും മറ്റ് കാരണം കൊണ്ടുമാണെന്നും അധികൃതര്‍ തലയൂരുന്നു.

ഓക്‌സിജന്‍ കമ്പനിയ്ക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു.തുടര്‍ന്ന് കമ്പനി വ്യാഴാഴ്ച മുതല്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തുകയായിരുന്നു.സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ ധന സഹായം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.ഗൊരഖ്പൂര്‍ മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയാണിത്.ഇവിടെയുണ്ടായ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.