CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.76 INR
1 USD :
65.04 INR
Last Updated :
2 Hours 15 Minutes 18 Seconds Ago
Breaking Now

വീട്ടില്‍ കിടന്നുറങ്ങിയ രണ്ട് പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19-കാരിയുടെ നില ഗുരുതരം; അക്രമിച്ചത് പൂവാലന്‍മാര്‍!

19, 17 വയസ്സ് പ്രായമുള്ള സഹോദരങ്ങള്‍ വീട്ടിലെ വരാന്തയില്‍ കിടന്ന് ഉറങ്ങവെയായിരുന്നു സംഭവം.

പൂവാലന്‍മാരുടെ ശല്യം പെണ്‍കുട്ടികളുടെ ജീവിനെടുക്കുന്ന കാലമാണിത്. ഒടുവിലായി ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലാണ് രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരം അക്രമണം ഉണ്ടായിരിക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരെയും ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19, 17 വയസ്സ് പ്രായമുള്ള സഹോദരങ്ങള്‍ വീട്ടിലെ വരാന്തയില്‍ കിടന്ന് ഉറങ്ങവെയായിരുന്നു സംഭവം.

പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടാണ് അടുത്ത മുറിയില്‍ കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ ഓടിയെത്തിയത്. പെണ്‍കുട്ടികള്‍ക്ക് മേല്‍ പടര്‍ന്ന തീകെടുത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും മൂത്ത പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 95 ശതമാനം പൊള്ളലേറ്റ ഈ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്. ഇളയ കുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കിടന്ന് ഉറങ്ങവെ വെളുപ്പിന് 2 മണിയോടെയാണ് ആരോ തങ്ങളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്ന് ഈ കുട്ടി മൊഴിനല്‍കി.

ആരുമായി വഴക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് കുടുംബം വെളിപ്പെടുത്തി. എന്നാല്‍ ഏതാനും മാസങ്ങളായി ചില ആണ്‍കുട്ടികള്‍ ഇവരെ ശല്യപ്പെടുത്തിയിരുന്നു, പലപ്പോഴും ഇവരാല്‍ അപമാനം നേരിടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. 'സംഭവത്തെക്കുറിച്ച് നിരീക്ഷണം നടത്തുകയാണ്. ഒരു കുപ്പി പെട്രോളും, രണ്ട് മൊബൈല്‍ ഫോണുകളും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഏതാനും പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്', സീനിയര്‍ സൂപ്രണ്ട് ജോഗേന്ദ്ര കുമാര്‍ വ്യക്തമാക്കി. സ്‌കൂളില്‍ പോകുകയായിരുന്ന ഒരു പെണ്‍കുട്ടിയെ പൂവാലന്‍മാര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം.




കൂടുതല്‍വാര്‍ത്തകള്‍.