CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 34 Seconds Ago
Breaking Now

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പരീക്കറിന് ഒരു ചുക്കുമറിയില്ലെന്ന് കോണ്‍ഗ്രസ്; കാര്യങ്ങള്‍ നടത്തിയത് പ്രധാനമന്ത്രിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും?

മുഖ്യമന്ത്രി പദത്തില്‍ എത്തിയ പരീക്കര്‍ പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍

കേന്ദ്ര പ്രതിരോധമന്ത്രിയെന്ന നിലയില്‍ മനോഹര്‍ പരീക്കര്‍ പരാജയമായിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പ്രതിരോധ മന്ത്രി പദത്തില്‍ ഇരിക്കവെ പരീക്കറിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശാന്താറാം നായിക് ആരോപിച്ചു. സംഗതി നടന്നുകഴിഞ്ഞപ്പോള്‍ മാത്രമാണ് പരീക്കര്‍ ഇതേക്കുറിച്ച് അറിഞ്ഞത്. സമ്മര്‍ദം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും അദ്ദേഹം രാജിവെച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

കേന്ദ്രത്തില്‍ നിന്നും രാജിവെച്ചാണ് മനോഹര്‍ പരീക്കര്‍ ഗോവയില്‍ ഭരണം പിടിച്ച ബിജെപിക്ക് നേതൃത്വം നല്‍കാന്‍ തിരിച്ചെത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള രാജ്യസഭാ എംപിയാണ് നിലവില്‍ പരീക്കര്‍. മുഖ്യമന്ത്രി പദത്തില്‍ എത്തിയ പരീക്കര്‍ പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍. 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുന്നതിന് മുന്‍പ് വരെ ഇതേക്കുറിച്ച് പരീക്കറിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി കാര്യാലയവും, ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് ഇത് നയിച്ചത്. എന്നിട്ടും ആര്‍എസ്എസിനാണ് പരീക്കര്‍ ക്രെഡിറ്റ് നല്‍കിയത്', നായിക് ആരോപിച്ചു.

സുപ്രധാനമായ മന്ത്രാലയമാണ് പ്രതിരോധ വകുപ്പ്. അവിടുത്തെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് പരീക്കര്‍ അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് നായിക് ആരോപിച്ചു. കശ്മീരില്‍ സംഘര്‍ഷം കൂടിയതും അദ്ദേഹത്തിന്റെ ഗോവയിലേക്കുള്ള തിരിച്ചുവരവിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. ആഗസ്റ്റ് 23-നാണ് പനാജിയില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. എഐസിസി സെക്രട്ടറി ഗിരീഷ് ഛോഡാന്‍കര്‍, ഗോവ സുരക്ഷാ മഞ്ചിലെ ആനന്ദ് ശിരോദ്കര്‍ എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.




കൂടുതല്‍വാര്‍ത്തകള്‍.