CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 28 Seconds Ago
Breaking Now

തീഹാര്‍ ജയിലിലെ സംഗീതജ്ഞര്‍; തടവുകാര്‍ക്കായി ജയിലില്‍ സംഗീത റിയാലിറ്റി ഷോ; കുറ്റകൃത്യങ്ങള്‍ മാത്രമല്ല ഇവര്‍ക്ക് പാട്ടും വഴങ്ങും!

സംഗീത റിയാലിറ്റി ഷോയിലൂടെ തടവുകാര്‍ക്കിടയിലെ പാട്ടുകാരെ കണ്ടെത്താനാണ് ജയില്‍ അധികൃതരുടെ പരിപാടി

തീഹാര്‍ ജയിലെന്ന് കേട്ടാല്‍ മനസ്സില്‍ എത്തുന്നത് കുറ്റവാളികളുടെ മുഖമാണ്. രാഷ്ട്രീയക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെയുള്ളവരും, കൊടുംകുറ്റവാളികളും തീഹാറില്‍ ശിക്ഷ അനുഭവിക്കാന്‍ എത്തുന്നു. ചപ്പാത്തിയും, പലഹാരങ്ങളും ഉത്പാദിപ്പിച്ച് വ്യത്യസ്ത മാതൃക സൃഷ്ടിച്ച തീഹാറില്‍ നിന്നും പുതിയൊരു മാതൃക കൂടി പുറത്തുവരികയാണ്. ഇത്തരവണ പാട്ടുപാടാന്‍ കഴിവുള്ളവര്‍ക്കാണ് അവസരം. കുറ്റവാളികള്‍ക്കിടയിലെ 'സ്റ്റാര്‍ സിംഗേഴ്‌സിനെ' കണ്ടെത്താന്‍ റിയാലിറ്റി ഷോയാണ് ഒരുക്കുന്നത്.

സംഗീത റിയാലിറ്റി ഷോയിലൂടെ തടവുകാര്‍ക്കിടയിലെ പാട്ടുകാരെ കണ്ടെത്താനാണ് ജയില്‍ അധികൃതരുടെ പരിപാടി. 'തീഹാര്‍ ഐഡല്‍' എന്നാണ് പരിപാടിയുടെ പേര്. ഡല്‍ഹി പ്രിസണ്‍സും, മ്യൂസിക് വണ്‍ റിക്കാര്‍ഡ്‌സും ചേര്‍ന്നാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഷോയുടെ പ്രോമൊയും, തീംമ്യൂസിക്കും പുറത്തിറക്കും. പാട്ടുപാടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ തീഹാറിലെ തടവുകാരെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് തടവുകാരിലെ പാട്ടുകാരെ പരിപാടിക്കായി തെരഞ്ഞെടുത്തത്. പ്രിസണ്‍ കോംപ്ലക്‌സിലെ ജയില്‍ നമ്പര്‍ വണ്ണില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ സ്റ്റുഡിയോയിലാണ് പരിപാടി നടക്കുക. ശിക്ഷ അനുഭവിക്കുന്ന വിദേശ പൗരന്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. ചലച്ചിത്ര-സംഗീത മേഖലകളില്‍ നിരവധി പ്രമുഖര്‍ തടവുകാരുടെ പാട്ടിന് മാര്‍ക്കിടാനെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.