ഭാരതത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളും ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര ദിനവും ബ്രിസ്റ്റോളിലെ സെന്റ് തോമസ് സീറോ മലബാർ സമൂഹം ഫിഷ്പോൻഡ്സ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് സംയുക്തമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി ഏഴ് മണിക്ക് ഫിഷ്പോൻഡ്സ് സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഈ അവസരത്തിൽ എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.