CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 27 Seconds Ago
Breaking Now

യുവജനങ്ങൾക്കായുള്ള സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഹണ്ടിങ്‌ടണിൽ സെപ്റ്റംബർ 4 മുതൽ........

സെഹിയോൻ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങൾക്കായി ഹണ്ടിങ്ട്ടണിലെ ക്ളാരറ്റ് സെന്റർ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തിൽ ക്രമീകരിച്ചിരിക്കുന്നു.

ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തിൽ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്‌ഷ്യം പ്രാപിക്കുവാൻ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു.

സെപ്റ്റംബർ നാലാം തീയതി തിങ്കളാഴ്ച 10 മണി മുതൽ എട്ടാം തീയതി വെള്ളിയാഴ്ച 2 മണി വരെയുള്ള ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധാത്മവരങ്ങൾക്കായുള്ള പ്രാർത്ഥന, യുവജനങ്ങളുടെ ദൈവാനുഭവ സാക്ഷ്യങ്ങൾ, പ്രഗത്ഭരായ ശുശ്രൂഷകരുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ളാസുകളും വർക്ക്ഷോപ്പുകളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.sehion.org /register/ 

വിലാസം:

BUCKDON TOWERS 

CAMBRIDGESHIRE 

PE195TA 

കൂടുതൽ വിവരങ്ങൾക്ക്:

ജോസ്: 07800555420 

വിർജീനിയ: 07809724043                 

വാർത്ത: തോമസ് കെ ആന്റണി 


 




കൂടുതല്‍വാര്‍ത്തകള്‍.