CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 28 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടൻ കൺവൻഷൻ ഓഗസ്റ്റ് 26ന് ടോട്ടൻഹാമിൽ....

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് 26, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും.

പ്രശസ്ത ദൈവവചന പ്രഘോഷകനായ ഗ്യാരി സ്റ്റീഫൻ നയിക്കുന്ന വചന ശുശ്രൂഷയും കുട്ടികൾക്കായി കിഡ്സ് ഫോർ കിങ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

സെഹിയോൻ യുകെ ടീം നയിക്കുന്ന ദൈവസ്‌തുതി ആരാധനയോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വൽ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർത്ഥനയും ഉണ്ടായിരിക്കും. 

വിക്ടോറിയ ലൈനിലെ സെവൻ സിസ്റ്റേഴ്സ് എന്ന ട്യൂബ്   സ്റ്റേഷനിൽ നിന്നും അടുത്ത ടൗണുകളിൽ നിന്നും 149 , 259 , 279 , 349 എന്നീ ബസുകളിൽ ടോട്ടൻഹാം ഫുട്ബോൾ സ്റ്റേഡിയത്തിന്റെ എതിർവശത്തുള്ള ദേവാലയത്തിലേക്ക് എത്തിച്ചേരാം. സൗജന്യ കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. 

ദൈവ വചനത്തിലൂടെയും ദൈവാനുഭവ സാക്ഷ്യത്തിലൂടെയും ദൈവ വിശ്വാസം വളർത്തുവാനും അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുവാനുമുള്ള ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം:

St. Francis De Sales Catholic Church 

729 High Rd 

Tottenham 

London

N17 8AG 

കൂടുതൽ വിവരങ്ങൾക്ക്: 

തോമസ്: 07903867625 

വാർത്ത: തോമസ് കെ. ആന്റണി    




കൂടുതല്‍വാര്‍ത്തകള്‍.