ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 2ന് നടക്കും. സെപ്തംബര്‍ 2ന് ഉച്ച കഴിഞ്ഞു 2.30ന് ഫാ. ജോസ് ആന്ത്യാകുടത്തിന്റെ നേതൃത്വത്തിൽ കൊടിയേറ്റ്, മൂന്ന് മണിക്ക് ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന ആഘോഷമായ റാസ കുര്‍ബാന,6 മണിയ്ക്ക് കലാപരിപാടികളും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. ദിവ്യബലിയിലും മറ്റ് തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
വാർത്ത: ജോൺസൻ ഊരാംവേലിൽ