CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 9 Seconds Ago
Breaking Now

വിവോ, ഒപ്പോ, ഷിയോമി തുടങ്ങി 21 ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ ഉപഭോക്താവിന്റെ രഹസ്യ വിവരം ചോര്‍ത്തുന്നു ?

വിവോ, ഒപ്പോ, ഷിയോമി തുടങ്ങി 21 ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ നോട്ടീസ്. ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്.

സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിക്കുന്ന സന്ദേശങ്ങളും മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന സംശയം ഉയര്ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. ആപ്പിള്‍, സാംസങ്ങ് എന്നീ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.

നോട്ടീസിന് മറുപടി ആഗസ്ത് 28ന് മുന്‍പ് നല്‍കണം. ശേഷം അധികൃതര്‍ കമ്പനികളില്‍ പരിശോധന നടത്തും. പരിശോധനയില്‍ നിയമലംഘനം ബോധ്യപ്പെട്ടാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.