CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 21 Seconds Ago
Breaking Now

പച്ച തക്കാളിയും വെരിക്കോസ് വെയിനും...

സാധാരണഗതിയില്‍ ആരോഗ്യകരമായ ഹൃദയം സര്‍ക്കുലേഷന്‍ കൃത്യമായി നടത്തുമ്പോള്‍ ശരീരത്തിന്റെ താഴെയുള്ള ഭാഗത്തും കൃത്യമായി രക്തപ്രവാഹം നടക്കും. എന്നാല്‍ പ്രായമേറുന്തോറും ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ കാരണം രക്തപ്രവാഹം ശരിയായി നടക്കില്ല. ഇതില്‍ രക്തം വെയിനുകളില്‍ തടഞ്ഞുനിന്നു വെയിനുകള്‍ വീര്‍ക്കുന്നതിനു കാരണമാകും.

പച്ചത്തക്കാളിയിലെ പ്രകൃതിദത്ത ആസിഡുകള്‍ ആസ്പിരിന് തുല്യമായി പ്രവര്‍ത്തിയ്ക്കുന്നവയാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും രക്തതടസം ഒഴിവാക്കാനും ഇവ സഹായിക്കും.വിനിഗര്‍ ധാതുക്കളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കും. വെരിക്കോസ് വെയിന്‍ വേദന കുറയ്ക്കാനും ഞരമ്പുകള്‍ വീര്‍ക്കുന്നതു തടയാനും ഇതു നല്ലതാണ്.

വെരിക്കോസ് വെയിനിനു പച്ചത്തക്കാളിയും വിനിഗറും കൂട്ടിയുള്ള നല്ലൊരു നാട്ടു മരുന്നുണ്ട്.  5 പച്ചത്തക്കാളി, 1 കപ്പു വിനെഗര്‍ എന്നിവയാണ് വെരിക്കോസ് വെയിനുള്ള മരുന്നിനായി വേണ്ടത്.

തക്കാളി കഷ്ണങ്ങളാക്കി ഒരു ഗ്ലാസ് ജാറിലിടുക. ഇതിലേയ്ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിച്ചു വയ്ക്കുക.

രണ്ടു ദിവസം മുഴുവന്‍, അതായത് 48 മണിക്കൂര്‍ ഈ മിശ്രിതം ഇങ്ങനെ വയ്ക്കുക. ഇരുണ്ട സ്ഥലത്തു വേണം ഇതു വയ്ക്കാന്‍.

പിന്നീട് ഈ പച്ചത്തക്കാളി കഷ്ണങ്ങളെടുത്ത് വെരിക്കോസ് വെയിനിനു മുകളില്‍ വച്ച് നേര്‍ത്ത തുണി കൊണ്ടോ ബാന്‍ഡേഡ് കൊണ്ടോ കെട്ടിവയ്ക്കുക.

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഇതഴിച്ചുനീക്കി തണുത്ത വെള്ളം കൊണ്ടു കഴുകാം.

2 പച്ചത്തക്കാളി, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ അല്‍പം വെള്ളം ചേര്‍ത്തടിച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.




കൂടുതല്‍വാര്‍ത്തകള്‍.