CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 59 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ന്റെ പ്രഥമ സമ്മേളനം ആവേശോജ്ജ്വലമായി...

ബ്രിസ്റ്റോൾ: ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ പതിനേഴാം തീയതി ഞായറാഴ്ച നടത്തിയ യുവജനങ്ങളുടെ പ്രഥമ സെമിനാറിന് SMYM രൂപതാ യൂത്ത് കോർഡിനേറ്റർ റവ. ഫാ. സിറിൽ ഇടമന SDB യുടെയും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ടിലിന്റെയും നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. STSMCC ട്രസ്റ്റീസ് പ്രസാദ് ജോൺ, ലിജോ പടയാട്ടിൽ, STSMCC യൂത്ത് ലീഗ് കോർഡിനേറ്റർമാരായ ജോർജ് തരകൻ, ജോമോൻ സെബാസ്റ്റ്യൻ, യൂത്ത് ലീഗ് പ്രസിഡന്റ് ഡെന്നിസ് ജോസഫ് എന്നിവർ സാക്ഷ്യം വഹിച്ചു.


ദൈവത്തെയും സഹോദരങ്ങളെയും കേൾക്കുവാനും ശരിയായ വിശ്വാസ ദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനും പരിശീലിപ്പിച്ചു കൊണ്ടുള്ള യുവജനങ്ങളുടെ ഏകദിന സെമിനാർ റവ. ഫാ. സിറിൽ ഇടമന നയിച്ചു. 40 യുവതിടമ്പുകൾ പങ്കെടുത്ത ഈ യൂത്ത് സെമിനാർ യുവജനങ്ങൾക്ക്‌ നവോന്മേഷവും ആത്മീയ ഉണർവ്വും പകർന്നു നൽകി പുത്തൻ തലമുറയുടെ പ്രത്യേക താൽപര്യങ്ങളെ കണക്കിലെടുത്ത് പതിവിലും വ്യത്യസ്തമായി വിവിധയിനം ആക്റ്റിവിറ്റീസും ചർച്ചകളും ക്ലാസ്സുകളും യുവജനങ്ങൾക്ക്‌ മാനസികവും സാമൂഹികവും ആത്മീയവുമായ മൂല്യബോധ്യങ്ങൾ ഉളവാക്കുന്നതായിരുന്നു.

 

പുതിയ വർഷത്തേക്കുള്ള കോർഡിനേറ്റേഴ്‌സ്:

 ഡെന്നീസ് സെബാസ്റ്റ്യൻ, ബെർത്തി ജോസഫ് 

എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്:

ജെൻസൺ റോയ്, ആൽവിൻ തോമസ്, റോസ്‌ന ഈശ്വർപ്രസാദ്, അനീറ്റ ബേസിൽ, നോയൽ റോയ്, ഡൊമിനിക്, ട്രീസ 

മെന്റേഴ്സ്:

ഡെന്നീസ്, സണ്ണി, ഹാരി, ജെസീക്ക, മെബിൻ & ജീസ് എന്നിവരെ പ്രഥമ സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുത്തു. ബ്രിസ്റ്റോൾ ബാത്ത് റീജിയന്റെ കീഴിലുള്ള എല്ലാ യുവജനങ്ങളെയും ഏകോപിപ്പിച്ച്   പുതിയ കർമ്മ പരിപാടികൾക്ക് രൂപം കൊടുത്ത് വിജയകരമായി മുന്നോട്ട് കൊണ്ട് പോകുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.


രാവിലെ 9.30ന് ആരംഭിച്ചു ഉച്ച ഭക്ഷണത്തിനു ശേഷം 2 മണിക്ക് ദിവ്യകാരുണ്യാരാധനയോട് കൂടി സെമിനാർ അവസാനിച്ചു. ഈ സെമിനാറിന്റെ വിജയത്തിനായി പ്രവർത്തിച്ച ട്രസ്റ്റീസ്, യൂത്ത് കോർഡിനേറ്റേഴ്‌സ്, വോളന്റിയേഴ്‌സ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ടും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റ്യനും അറിയിച്ചു.

  

വാർത്ത: സിസ്റ്റർ. ലീന മേരി  

 

        




കൂടുതല്‍വാര്‍ത്തകള്‍.