CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 10 Seconds Ago
Breaking Now

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... ഒരേ സമയം 11 സ്റ്റേജുകളിലായി മത്സരങ്ങൾ....രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 24...

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്ററിൽ വച്ച് ഒക്ടോബർ 7ന് നടക്കും. ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ കീഴിലുള്ള 19 കുർബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികൾക്കും മുതിർന്നവർക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതിൽ നിന്നും വിജയിക്കുന്നവരെയാണ് നവംബർ 4ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയൽ ബൈബിൾ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.


കലോത്സവം ഗ്രീൻവേ സെന്ററുകളിലും സമീപത്തുള്ള രണ്ട സെന്ററുകളിലുമായി 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുർബാന സെന്ററുകളിൽ നിന്നും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം 24 വരെയാണ്. മത്സര ഇനങ്ങൾ, റൂൾസ്, ഗൈഡൻസ് എന്നിവ താഴെ പറയുന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


രാവിലെ 9 മണിക്ക് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ചു 6 മണിക്കുള്ള പൊതു സമ്മേളനത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി അവസാനിക്കുന്ന ഈ സംരംഭത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ എല്ലാ കുർബാന സെന്ററുകളിൽ നിന്നുള്ളവർ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് കലോത്സവം ചെയർമാനായ ഫാ. ജോസ് പൂവാനിക്കുന്നേൽ CSSR, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST യും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ആഹ്വാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

റോയി സെബാസ്റ്റ്യൻ: 07862701046

ഡോ. ജോസി മാത്യു (കാർഡിഫ്), സജി തോമസ് (ഗ്ലോസ്റ്റർ)

വാർത്ത: ഫിലിപ്പ് കണ്ടോത്ത് 




കൂടുതല്‍വാര്‍ത്തകള്‍.