CURRENCY RATE -
1 GBP :
85.65 INR
1 EUR :
76.34 INR
1 USD :
65.02 INR
Last Updated :
38 Minutes 37 Seconds Ago
Breaking Now

തൊമ്മന്‍ ഇട്ടിയവിര സാറിന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും മറ്റു പ്രാര്‍ത്ഥനകളും സെഡ്ജ്ലി ഇടവക വികാരി ഫാദര്‍ ജെയ്‌സണ്‍ കരിപ്പായിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെന്റ് പാട്രിക്ക് ചർച്ചിൽ ഒക്ടോബർ അഞ്ചിന്...

വോള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ഗ്ലാക്‌സണ്‍ ചേട്ടന്റെ അമ്മാവനും ഇന്ത്യയില്‍ നിന്നും ഇവിടെ സന്ദര്‍ശനത്തിനു എത്തിയ പാലാ വള്ളിച്ചിറ സ്വദേശി മരുദാനദി വീട്ടില്‍ തൊമ്മന്‍ ഇട്ടിയവിര സാര്‍ (78)കഴിഞ്ഞ സെപ്റ്റംബർ 18 നു തിങ്കളാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ .ഈ വരുന്ന വ്യാഴാഴ്ച(05/10/2017) ഉച്ചകഴിഞ്ഞു 2.30 മണിക്ക് St. Patric Church , Wolverhampton ല്‍ വെച്ച് പരേതന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും മറ്റു പ്രാര്‍ത്ഥനകളും സെഡ്ജ്ലി ഇടവക വികാരി ഫാദര്‍ ജെയ്‌സണ്‍ കരിപ്പായിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് ഭൗതിക ശരീര പൊതുദർശനവും ഉണ്ടായിരിക്കുന്നതാണ് . അന്നേ ദിവസം നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു പരേതന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരും പരിശ്രമിക്കുമല്ലോ .

പ്രസ്തുത പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ പരേതനോടുള്ള ബഹുമാനാര്‍ത്ഥം പൂക്കള്‍ സമര്‍പ്പിക്കുന്നതിന് പകരം താല്പര്യമുള്ളവര്‍ ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കുവാന്‍ ബന്ധുമിത്രാദികള്‍ താത്പര്യപ്പെടുന്നു .

ഇംഗ്‌ളണ്ടിലുള്ള ബന്ധു മിത്രാദികളും സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് :

St.Patrick's Church ,229

Wolverhampton Road. Wolverhapmton WV10 0QP

സെഡ്ജ്ലി ഇടവക സമൂഹം

കൂടുതല്‍ വിവരങ്ങള്‍ക്ക്

സോജി ചാക്കോ - 07539600117,

റെജി വർഗീസ്- ൦൭൮൩൮൩൬൮൯൭൩

വാർത്ത: സോണി സേവ്യർ 

 




കൂടുതല്‍വാര്‍ത്തകള്‍.