CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
41 Minutes 24 Seconds Ago
Breaking Now

മരിച്ച ശേഷവും അവര്‍ നിങ്ങളെ കേള്‍ക്കും...ചുറ്റുമുള്ളത് അറിയും ; ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നതിങ്ങനെ

ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിറ്റിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിക്കും

മരണ ശേഷം എന്ത് സംഭവിക്കുന്നുവെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്.ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം നല്‍കിയ റിപ്പോര്‍ട്ടിങ്ങനെ.ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിറ്റിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

ഹൃദയാഘാതം സംഭവിച്ച് മരിച്ച് എന്നു കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.ബ്രിട്ടന്‍,അമേരിക്ക,ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്.ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തിക്കും.ഡോക്ടര്‍മാരെ ഞെട്ടിച്ച് നാല്‍പതു ശതമാനത്തിലേറെ പേരും ഈ സമയത്ത് ആശുപത്രിയിലെ ഐസിയു റൂമുകളില്‍ നടന്ന സംഭാഷണങ്ങള്‍ പങ്കുവച്ചു.ഡോക്ടറുടേയും നഴ്‌സിന്റെയും പരിചരണവും ബന്ധുക്കളുടെ സംഭാഷണവും പലരും ഓര്‍ത്തെടുത്തു.ജീവന്‍ ശരീരം ത്യജിക്കുന്ന സമയം വല്ലാത്ത ഭയം തോന്നിയെന്ന് പലരും പങ്കുവച്ചു.ഹൃദയ പ്രവര്‍ത്തനം നിലച്ചാലും കുറിച്ച് നേരം കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ഓക്‌സിജന്‍ ലഭിക്കും.മരണം എങ്ങനെയെന്ന് അറിഞ്ഞാണ് നമ്മള്‍ മരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.മരണ ശേഷം കുറച്ചു നേരം തലച്ചോറിലൂടെ നമ്മള്‍ കാര്യങ്ങള്‍ അറിയും.




കൂടുതല്‍വാര്‍ത്തകള്‍.