CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
40 Minutes 54 Seconds Ago
Breaking Now

മലയാള സിനിമയില്‍ മാത്രമല്ല ഹോളിവുഡിലും ഇതൊക്കെ തന്നെ പണി; നായികയാകാന്‍ ലൈംഗികബന്ധത്തിന് നിന്നുകൊടുക്കേണ്ട ഗതികേട്; ഹാര്‍വിയുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് കേട്ടിരുന്നതായി വെളിപ്പെടുത്തി ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ്!!!

ജോലിക്ക് പകരം ലൈംഗികത ആവശ്യപ്പെടുന്ന ഈ അവസ്ഥ ചൂഷണം തന്നെയാണെന്ന് ക്ലോസ്

മലയാള സിനിമയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജനപ്രിയനായകന്‍ ദിലീപ് കുടുങ്ങിയതോടെ അത്രയും നാള്‍ നിലനിന്നിരുന്ന ജനപ്രിയത ചീട്ടുകൊട്ടാരം പോലെ നിലംപതിച്ചു. സിനിമയില്‍ നിലനില്‍ക്കുന്ന ചൂഷണത്തിന്റെ വിവിധ മുഖങ്ങളാണ് ഇതോടെ പുറത്തുവന്നത്. ഇഷ്ടപ്പെട്ടവരെ സിനിമകളില്‍ അഭിനയിപ്പിക്കുകയും, സഹകരിപ്പിക്കുകയും ചെയ്യുക, അല്ലാത്തവരെ അപ്പാടെ തകര്‍ത്തുകളയുക തുടങ്ങിയ പരിപാടികള്‍ സ്ഥിരമാണെന്നാണ് ഇതോടെ തിരിച്ചറിഞ്ഞത്. എന്നാല്‍ മലയാള സിനിമയില്‍ മാത്രമല്ല അങ്ങ് ഹോളിവുഡില്‍ വരെ ഇതൊക്കെ തന്നെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ധൈര്യം കാണിച്ചത് ചില നടിമാരാണ്. പ്രമുഖ പ്രൊഡ്യൂസറായ ഹാര്‍ലി വെയിന്‍സ്റ്റെയിന്റെ നേതൃത്വത്തില്‍ നടന്ന ലൈംഗിക പീഡനങ്ങളാണ് ഇപ്പോള്‍ ലോകത്തില്‍ തന്നെ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 

സിനിമയില്‍ നായികയാകാന്‍ ഇയാളെ തൃപ്തിപ്പെടുത്തേണ്ടിയിരുന്നു എന്നാണ് ലോകസിനിമയെ ഞെട്ടിച്ച് കൊണ്ട് നടിമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പല നായികമാരും വിമര്‍ശനങ്ങള്‍ ഉന്നയിക്കാതെ നിശബ്ദത പാലിക്കുകയാണ്. ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ് ഈ ചൂഷണത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുള്ളതായി വ്യക്തമാക്കി. എന്നാല്‍ ഇത് സത്യമാണെന്ന് വിശ്വസിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഗ്ലെന്‍ ക്ലോസും ഈ ആരോപണങ്ങളെക്കുറിച്ച് കേട്ടിരുന്നതായി വെളിപ്പെടുത്തി. ഹാര്‍വിയെക്കുറിച്ചുള്ള റൂമറുകള്‍ ഏറെ നാളിയി കേട്ടുതുടങ്ങിയിട്ട്. പക്ഷെ തന്നോട് ഇതുവരെ അയാള്‍ മോശമായി പെരുമാറിയിട്ടില്ല. പക്ഷെ ആരോപണങ്ങള്‍ തെളിഞ്ഞ് വരുമ്പോള്‍ നിരാശയും, രോഷവുമുണ്ട്, ക്ലോസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജോലിക്ക് പകരം ലൈംഗികത ആവശ്യപ്പെടുന്ന ഈ അവസ്ഥ ചൂഷണം തന്നെയാണെന്ന് ക്ലോസ് അഭിപ്രായപ്പെട്ടു. റോളുകള്‍ ഭൂരിഭാഗവും പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതും, സ്ത്രീകള്‍ ഇതിനായി അലയേണ്ടി വരുന്നതുമാണ് ഇരകളാക്കി മാറ്റാന്‍ കാരണം, ക്ലോസ് കൂട്ടിച്ചേര്‍ത്തു. റോസ് മക്‌ഗോവന്‍, ആഷ്‌ലി ജൂഡ് എന്നീ നടിമാരാണ് ഹാര്‍വിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഹാര്‍വി സ്ഥാപിച്ച വെയിന്‍സ്റ്റെയിന്‍ കമ്പനിയില്‍ നിന്നും ഇയാളെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പുറത്താക്കി. എന്നാല്‍ ദിവസങ്ങളോളം പ്രമുഖ താരങ്ങളൊന്നും ഇതിനെതിരെ സംസാരിക്കാന്‍ തയ്യാറായില്ല. അഭിപ്രായം പറഞ്ഞ് തങ്ങള്‍ കുടുക്കിലാകുന്നത് എന്തിനെന്ന് കരുതിയാകാം ഇത്. ഇതിനെതിരെ മക്‌ഗോവന്‍ തന്നെ രംഗത്ത് വന്നതോടെയാണ് താരങ്ങള്‍ നിശബ്ദത ലംഘിച്ചത്. 

എന്തായാലും ഹാര്‍വിയുടെ കച്ചവടം പൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. നടിമാരെ ചൂഷണം ചെയ്യുന്നത് മലയാള സിനിമയില്‍ ആയാലും ഹോളിവുഡില്‍ ആയാലും അപലപിക്കപ്പെടേണ്ടത് തന്നെയാണ്!




കൂടുതല്‍വാര്‍ത്തകള്‍.