CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 53 Seconds Ago
Breaking Now

ജനരക്ഷാ യാത്രയ്ക്കിടെ അമിത് ഷാ മടങ്ങിയത് മകനെ രക്ഷിക്കാനെന്ന് !!

അഴിമതി വാര്‍ത്ത ഉണ്ടാകുമെന്ന് വിവരം കിട്ടിയതിനാലാണ് അമിത് ഷാ പരിപാടി ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മടങ്ങിയത്.

കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പിണറായിയിലെ പര്യടനത്തില്‍ പങ്കെടുക്കാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത് മകനെ രക്ഷിക്കാനെന്ന് സൂചന.മകന്‍ ജയ് ഷായ്‌ക്കെതിരെ അഴിമതി വാര്‍ത്ത ഉണ്ടാകുമെന്ന് വിവരം കിട്ടിയതിനാലാണ് അമിത് ഷാ പരിപാടി ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് വെബ് പോര്‍ട്ടല്‍ ജയ് ഷായുടെ ടമ്പില്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത്.വാര്‍ത്ത പ്രസിദ്ധീകരിക്കും മുമ്പ് സംഘം ജയ്ഷായുമായി ബന്ധപ്പെട്ടിരുന്നു.ഇതിനിടെയാണ് അഴിമതി ആരോപണം ഉയരാന്‍ പോകുന്ന കാര്യം അമിത് ഷാ മനസിലാക്കിയതും കേരളത്തിലെ പരിപാടികള്‍ റദ്ദാക്കിയതും.

ഡല്‍ഹിയിലെത്തിയ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി,ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്,പീയുഷ് ഗോയല്‍ എന്നിവരുമായി ചര്‍ച്ച നടത്തി.പ്രതിരോധിക്കാന്‍ മുന്നൊരുക്കള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ .




കൂടുതല്‍വാര്‍ത്തകള്‍.