CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 10 Minutes 7 Seconds Ago
Breaking Now

ഇന്ത്യയുടെ വനിതാ പ്രതിരോധമന്ത്രി 'കലക്കി' ; നിര്‍മല സീതാരാമനെ പുകഴ്ത്തി ചൈനീസ് വിദഗ്ധര്‍

ചൈനീസ് സൈനീകരുമായി മന്ത്രി സംസാരിക്കുന്നതിന്റെ വീഡിയോ ചൈനയില്‍ വൈറലാകുകയാണ്

വനിതാ പ്രതിരോധമന്ത്രി അതിര്‍ത്തിയില്‍ കാണിച്ച മാജിക് ചൈനീസ് നയതന്ത്ര വിദഗ്ധര്‍ക്ക് ബോധിച്ചു.നാഥുലയില്‍ അപ്രതീക്ഷിതമായി ചൈനീസ് പട്ടാളക്കാരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി നിര്‍മല സീതാരാമനെ പുകഴ്ത്തി ചൈനിസ് നയതന്ത്ര വിദഗ്ധര്‍.ചൈനീസ് സൈനീകരുമായി മന്ത്രി സംസാരിക്കുന്നതിന്റെ വീഡിയോ ചൈനയില്‍ വൈറലാകുകയാണ് .കഴിഞ്ഞ ദിവസമാണ് നാഥുലയിലെ ഇന്ത്യോ-ചൈന അതിര്‍ത്തിയില്‍ സന്ദര്‍ശനത്തിന് എത്തിയ മന്ത്രി ചൈനീസ് പട്ടാളക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്താന്‍ ഈ നടപടികള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.എന്നാല്‍ ചൈനീസ് മന്ത്രാലയം അതിര്‍ത്തി തര്‍ക്കത്തില്‍ മുന്‍ നിലപാട് വീണ്ടും അറിയിക്കുകയും ചെയ്തു.പ്രതിരോധമന്ത്രി എന്ന നിലയില്‍ അതിര്‍ത്തി തര്‍ക്കം കൈകാര്യം ചെയ്യുന്ന നിര്‍മ്മല സീതാരാമന്‍ ധീര വനിതയെന്ന് ചൈനീസ് വിദഗ്ധര്‍ പറയുന്നു.ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.