CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 14 Minutes 5 Seconds Ago
Breaking Now

1000 യൂറോയുടെ ക്യാഷ് പ്രൈസുകൾ ;ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഡബ്ലിൻ: ഇതാദ്യമായി 1000-ത്തോളം യൂറോയുടെ ക്യാഷ് പ്രൈസുകൾ പ്രഖ്യാപിച്ച്, രണ്ടാമത് ഡബ്ള്യു.എം.സി ചലഞ്ചേഴ്‌സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം 700 -ഓളം യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ചാമ്പ്യന്മാർക്ക് വിതരണം ചെയ്തത്. 

മത്സരങ്ങൾ ഒക്ടോബർ 14, ശനിയാഴ്ച ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലാണ് നടക്കുക.  ലീഗ്, ലെഷർ വിഭാഗങ്ങളിൽ ഡബിൾ‍സ്‌, മിക്സഡ് ഡബിൾസ് ടീമുകൾക്കാണ് മത്സരിക്കാൻ അവസരം.

നാല് വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ  ക്ലബുകളിലെ നൂറോളം ടീമുകളാണ് ഇത്തവണ വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുക.

ഡബ്ലിൻ ചലഞ്ചേഴ്‌സ് ബാഡ്മിന്റൺ ക്ലബും വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസും ചേർന്ന് നടത്തുന്ന ഈ മത്സരങ്ങൾ കാണാൻ അയർലണ്ടിലെ കായിക പ്രേമികളെയും ബാൽഡോയൽ ബാഡ്മിന്റൺ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപെടുക : കിഷോർ ജോർജ് (0899671675) , സാബു ഏലിയാസ്(0899562000) , സജി ജേക്കബ് ,(0876286281) 




കൂടുതല്‍വാര്‍ത്തകള്‍.