CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 14 Minutes 59 Seconds Ago
Breaking Now

അമേഠിയില്‍ എന്ത് കുന്തമാണ് നിങ്ങള്‍ ചെയ്തത്; മോദി സര്‍ക്കാരിന്റെ വികസനം ചോദ്യം ചെയ്ത രാഹുലിനോട് അമിത്ഷാ!

അമേഠിയുടെ വികസനത്തിനായി ഗാന്ധി കുടുംബം എന്താണ് ചെയ്തതെന്നാണ് അമിത്ഷായുടെ ചോദ്യം.

വികസനത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് സമയം കളയാതെ സ്വന്തം മണ്ഡലത്തിന്റെ വികസനം എന്തായെന്ന് നോക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ഉപദേശം. കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതികള്‍ സ്വന്തം പേരിലാക്കുകയാണ് ബിജെപി ചെയ്തതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. 'രാജ്യത്തെ കഴിഞ്ഞ 60 വര്‍ഷക്കാലം കോണ്‍ഗ്രസ് രാജ്യം ഭരിച്ചു. എന്നിട്ടാണ് മൂന്ന് വര്‍ഷമായ മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് രാഹുല്‍ ചോദിക്കുന്നത്', അമേഠിയില്‍ റാലിയെ അഭിസംബോധന ചെയ്യവെ അമിത്ഷാ പറഞ്ഞു.

അമേഠിയിലെ കളക്ടറുടെ ഓഫീസില്‍ പോലും മണ്ഡലത്തിലെ എംപിയായ രാഹുല്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ വന്‍ ഭൂരിപക്ഷം 2 ലക്ഷമാക്കി കുറച്ച സ്മൃതി ഇറാനിയും റാലിയില്‍ സന്നിഹിതയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തില്‍ ഇടിച്ചുകയറിയാണ് സ്മൃതി ഇറാനി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തിന്റെ വികസനത്തിനായി 20-ഓളം പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തു.

അമേഠിയുടെ വികസനത്തിനായി ഗാന്ധി കുടുംബം എന്താണ് ചെയ്തതെന്നാണ് അമിത്ഷായുടെ ചോദ്യം. കഴിഞ്ഞ മൂന്ന് തലമുറകള്‍ ഇവിടെ നിന്നും ജയിച്ച് പോയതല്ലാതെ എന്ത് നേട്ടമാണ് നല്‍കിയത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന അമേഠിയില്‍ വികസനം തിരിഞ്ഞുനോക്കിയിട്ടില്ല. ഇറ്റലിയില്‍ ഉണ്ടാക്കിയ കണ്ണട വെച്ചാല്‍ ഇന്ത്യയിലെ വികസനം കാണാന്‍ കഴിയില്ലെന്ന് അമിത്ഷാ രാഹുലിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ബിജെപി ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ഗാന്ധിയുടെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് യൂണിറ്റിന്റെ ശ്രമം.




കൂടുതല്‍വാര്‍ത്തകള്‍.