CURRENCY RATE -
1 GBP :
85.65 INR
1 EUR :
76.34 INR
1 USD :
65.02 INR
Last Updated :
35 Minutes 15 Seconds Ago
Breaking Now

ഹാക്കിംഗില്‍ ചോര്‍ന്നത് 15 മില്ല്യണ്‍ അക്കൗണ്ട് വിവരങ്ങള്‍; ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മുതല്‍ ജനന തീയതി വരെ ഹാക്കര്‍മാര്‍ കൈക്കലാക്കി; നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ്‌വേര്‍ഡ് മാറ്റിയോ; ഇല്ലെങ്കില്‍ നിങ്ങള്‍ അപകടത്തിലാണ്!

ഇമെയില്‍ വിലാസത്തിലെ പാസ്‌വേര്‍ഡ് മുതല്‍ മാറ്റം ആവശ്യമാണ്. ഹാക്കര്‍മാര്‍ ആദ്യം ലക്ഷ്യം വെയ്ക്കുക ഇമെയിലുകളെയാണ്.

ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലോകമാകമാനം വ്യാപകമായതോടെ ഹാക്കര്‍മാരും മറുവശത്ത് സജീവമാണ്. ആരുടെയെല്ലാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് എങ്ങിനെ മാറ്റാമെന്നും അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. പല തവണ ഹാക്കിംഗ് പ്രശ്‌നങ്ങള്‍ ബാങ്കുകള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇക്കുറി മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മെയ് മാസത്തില്‍ നടന്ന യുഎസ് ഹാക്കിംഗ് പരിപാടിയില്‍ നാല് ലക്ഷം അക്കൗണ്ട് വിവരങ്ങളാണ് ചോര്‍ന്നതെന്നായിരുന്നു നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അപകടത്തിന്റെ ഒരു വശം മാത്രമാണ് ഈ കണക്കെന്നും 15.2 മില്ല്യണ്‍ ബ്രിട്ടീഷ് അക്കൗണ്ട് വിവരങ്ങളാണ് യഥാര്‍ത്ഥത്തില്‍ ചോര്‍ന്നതെന്നും ഇക്യുഫാക്‌സ് വ്യക്തമാക്കി. 

നേരത്തെ കരുതിയിരുന്നതിലും വ്യാപ്തിയാണ് ഹാക്കിംഗിന് ഉള്ളതെന്ന് വ്യക്തമായതോടെ എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ്‌വേര്‍ഡുകള്‍ മാറ്റാനാണ് സൈബര്‍ വിദഗ്ധരുടെ ഉപദേശം. പേരുകള്‍, ജനന തീയതി, ഇമെയില്‍ വിലാസങ്ങള്‍, പാസ്‌വേര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പറുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം സൈബര്‍ അക്രമണത്തില്‍ ചോര്‍ന്നതായാണ് വിവരം. നിലവില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൈബര്‍ കള്ളന്‍മാര്‍ കൈക്കലാക്കിയതിനാല്‍ ബാങ്ക് അക്കൗണ്ട് റെയ്ഡ് ചെയ്യാനും, നിങ്ങളുടെ പേരില്‍ ഷോപ്പിംഗ് ആഘോഷിക്കാനും ഇറങ്ങിത്തിരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സൈബര്‍ അക്രമണത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ താമസിച്ചതിന്റെ പേരില്‍ ഇക്വിഫാക്‌സ് വിമര്‍ശനം നേരിടുകയാണ്. 

ജൂലൈയില്‍ വീഴ്ച കണ്ടെത്തിയിട്ടും 693,665 പേര്‍ക്ക് മാത്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാക്കിയുള്ള 14.5 മില്ല്യണ്‍ പേരുടെ പേരും, ജനന തീയതി മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്നായിരുന്നു അവകാശവാദം. ഇക്വിഫാക്‌സ് ബന്ധപ്പെടാനായി കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പ്രവര്‍ത്തിക്കണമെന്ന് ഫ്രോഡ് സ്‌പെഷ്യലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മോഷ്ടിക്കപ്പെട്ട പേരുവിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുറക്കാനും, പണം കടം വാങ്ങാനും സാധിക്കും. ബാങ്ക് അക്കൗണ്ടുകളും, ഇമെയിലും സൂക്ഷമായി പരിശോധിച്ച് നിയമവിരുദ്ധമായ നീക്കങ്ങളില്ലെന്ന് ഉറപ്പാക്കുക. പാസ്‌വേര്‍ഡുകള്‍ മാറ്റേണ്ടതും അനിവാര്യമാണ്. 

ഇമെയില്‍ വിലാസത്തിലെ പാസ്‌വേര്‍ഡ് മുതല്‍ മാറ്റം ആവശ്യമാണ്. ഹാക്കര്‍മാര്‍ ആദ്യം ലക്ഷ്യം വെയ്ക്കുക ഇമെയിലുകളെയാണ്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ഷോപ്പിംഗ് സൈറ്റുകളുടെ പാസ്‌വേര്‍ഡുകളും മാറ്റണം. എന്തെങ്കിലും സംശയം തോന്നിയാല്‍ ബാങ്കിനെയോ, ക്രെഡിറ്റ് കാര്‍ഡ് പ്രൊവൈഡറെയോ വിവരം അറിയിക്കണം. ഇമെയിലായും, മെസേജായും വരുന്ന അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, ഇത്തരം മെയിലുകള്‍ പരിഗണിക്കാതെ തള്ളണം. ഇതോടൊപ്പം ബാങ്കില്‍ നിന്നെന്നും മറ്റും പറഞ്ഞുള്ള ഫോണ്‍ കോളുകളിലും ജാഗ്രത പാലിക്കണം. 




കൂടുതല്‍വാര്‍ത്തകള്‍.