CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
41 Minutes 16 Seconds Ago
Breaking Now

ഒളിച്ചോടാനില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ബ്രക്‌സിറ്റ് ഹിതപരിശോധന വീണ്ടും നടത്തിയാല്‍ വോട്ട് ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ല; യൂറോപ്പുമായി കരാറില്ലാതെ വന്നാല്‍ ഇയു പൗരന്‍മാര്‍ക്ക് അവകാശങ്ങള്‍ നഷ്ടപ്പെടും; തെരേസ മേയ് ഏത് വഞ്ചിയിലാണ്?

പ്രധാനമന്ത്രി കസേരയില്‍ നിന്നും മേയെ തെറിപ്പിക്കാനുള്ള പരിപാടികള്‍ അണിയറയില്‍ തുടരുകയാണ്.

രണ്ട് വഞ്ചിയില്‍ കാല്‍വെച്ച് നില്‍ക്കരുത് എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. അതിന് കാരണം മറ്റൊന്നുമല്ല, വഞ്ചികള്‍ അകന്നുപോയാല്‍ അപകടം ഉണ്ടാകും എന്നത് തന്നെ. നിലപാടുകളുടെ കാര്യത്തില്‍ പോലും ഈ പഴംചൊല്ല് അന്വര്‍ത്ഥമാണ്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റിലെ നിലപാട് ഇപ്പോഴും ഏതാണ്ട് ഈ അവസ്ഥയിലാണ്. യൂറോപ്പിനെ പിന്തുണച്ചിരുന്ന തെരേസ മേയ് ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം കണ്‍ഫ്യൂഷനിലാണ്. പ്രധാനമന്ത്രി പദത്തില്‍ എത്തുകയും ചെയ്തു ബ്രക്‌സിറ്റ് നടപടി പൂര്‍ത്തിയാക്കാനുള്ള അധികാരവും ലഭിച്ചിട്ടും സംശയം ഇവരുടെ മനസ്സില്‍ നിന്നും അകന്നിട്ടില്ല. ബ്രക്‌സിറ്റ് ഹിതപരിശോധന ഇപ്പോള്‍ നടന്നാല്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു മറുപടി. 

എല്‍ബിസിയുടെ റേഡിയോ ഇന്‍ പ്രോഗാമിലാണ് തെരേസ മേയ് തന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിയത്. എന്നാല്‍ കരാറില്‍ ഏര്‍പ്പെടാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറങ്ങിപ്പോരുന്ന സാഹചര്യം ഉണ്ടായാല്‍ രാജ്യത്ത് കഴിയുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ ചില അവകാശങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് തെരേസ മേയ് മുന്നറിയിപ്പ് നല്‍കി. യൂറോപ്പിനെ തുണച്ചിരുന്ന മേയ് പ്രധാനമന്ത്രി പദത്തിന്റെ കാര്യം വന്നതോടെ പ്രസംഗമെല്ലാം മറന്ന് ചരിത്രപരമായ ഹിതപരിശോധന നടപ്പാക്കാന്‍ ചാടിക്കയറുകയായിരുന്നു. എന്നാല്‍ ഇപ്പോഴും തന്റെ നിലപാടുകളില്‍ വ്യക്തതയില്ലെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ റേഡിയോ പ്രോഗ്രാം വഴിയൊരുക്കി. പ്രധാനമന്ത്രിയുടെ മനസ്സ് മാറിയോയെന്ന എല്‍ബിസി അവതാരകന്റെ ചോദ്യത്തിന് ' ഇമ്മാതിരി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകില്ല' എന്നാണ് തെരേസ മേയ് നല്‍കിയ മറുപടി. 

യൂറോപ്പിനെ പിന്തുണച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നു. പക്ഷെ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ബ്രക്‌സിറ്റ് നടപ്പാക്കി, നല്ല കരാര്‍ നേടി പുറത്തുവരികയാണ് ലക്ഷ്യം, തെരേസ മേയ് വ്യക്തമാക്കി. അതേസമയം ബ്രക്‌സിറ്റിന്റെ പേരില്‍ യൂറോപ്യന്‍ പൗരന്‍മാരെ പിടിച്ചുപുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ യുകെയിലുള്ള ഇയു പൗരന്‍മാര്‍ക്ക് ഇവിടെ തുടരാം. അവരുടെ അവകാശങ്ങളും, താമസവും തുടരും. അതേസമയം പ്രധാനമന്ത്രി ഇപ്പോഴും ബ്രക്‌സിറ്റില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെന്ന് മുന്‍ യുകെഐപി നേതാവ് നിഗല്‍ ഫരാഗ് ആരോപിച്ചു. പക്ഷെ വിശ്വാസമില്ലാതെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു. എതിരാളികള്‍ക്ക് പുതിയൊരു ആയുധമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. 

പ്രധാനമന്ത്രി കസേരയില്‍ നിന്നും മേയെ തെറിപ്പിക്കാനുള്ള പരിപാടികള്‍ അണിയറയില്‍ തുടരുകയാണ്. ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിലപാടുകളില്‍ വ്യക്തതയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും!




കൂടുതല്‍വാര്‍ത്തകള്‍.