CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 15 Seconds Ago
Breaking Now

വീട്ടമ്മയെ അക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു ; രണ്ടുപേര്‍ പിടിയില്‍

യുപിയില്‍ നടന്ന ക്രൂരത മനസാക്ഷിയെ ഞെട്ടിക്കുന്നത്.

നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍.യുപിയിലെ ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു(20)സര്‍ജു(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.മനുഷ്യമനസാക്ഷിയെ ഞെട്ടിക്കും വിധം മൃതദേഹത്തോട് ഇവര്‍ ക്രൂരത കാട്ടി.

യുവാക്കളുടെ മാനഭംഗം തടഞ്ഞ വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്ന് വടികൊണ്ടടിച്ചു.ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടമായ ഇവരെ ഇരുവരും സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.അപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു.എന്നാല്‍ മൃതദേഹത്തോടു ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പാടത്തുപേക്ഷിച്ച് രക്ഷപ്പെട്ടു.ഒക്ടോബര്‍ രണ്ടിനാണ് സംഭവം.വീട്ടുകാര്‍ കാണാനില്ലാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നതും കൊലചെയ്യപ്പെട്ടതും മനസിലാക്കിയത് .കൊലയ്ക്ക് ശേഷം സ്ത്രീയുടെ മൊബൈല്‍ ഫോണുമായിട്ടാണ് പ്രതികള്‍ പോയത്.ഫോണിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങി.രക്തം പുരണ്ട വടി മൃതദേഹത്തിന് സമീപം കണ്ടെത്തി.പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.