CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 58 Seconds Ago
Breaking Now

അമിത് ഷായുടെ മകന്റെ കമ്പനിയ്ക്ക് നല്‍കിയ വായ്പയില്‍ 4000 ശതമാനം വര്‍ധനവ്; മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള വളര്‍ച്ച ഞെട്ടിക്കുന്നത്

മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്നു നേരത്തെ റിപ്പോർട്ട് വന്നിരുന്നു

മോദി അധികാരത്തിലേറിയപ്പോള്‍ പറഞ്ഞ വാക്കാണ് അഴിമതി മുക്തമാക്കുമെന്ന് .ജനപ്രതിനിധികളെ ഒരു കൊള്ളയ്ക്കും അനുവദിക്കില്ലെന്ന് .എന്നാല്‍ പാര്‍ട്ടിയിക്ക് നാണക്കേടുണ്ടാക്കുകയാണ്  ഈ റിപ്പോര്‍ട്ടുകള്‍ .അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വന്‍ വര്‍ധനവ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദ വയറായിരുന്നു വാര്‍ത്ത പുറം ലോകത്തെത്തിച്ചത്. ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ട് കൂടി.

ജെയ് ഷായുടെ ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിക്ക് ലഭിച്ച വായ്പയില്‍ 4,000 ശതമാനം വര്‍ധനവ് ഉണ്ടായതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഈ വര്‍ധന എന്നത് ശ്രദ്ധേയമാണ്.

201314 കാലയളവില്‍ കമ്പനിക്ക് ലഭിച്ച വായ്പ 1.3 കോടി മാത്രമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 53.4 കോടി രൂപയായി ഉയര്‍ന്നു. 4,000 ശതമാനം വര്‍ധനവാണ് വായ്പയില്‍ ഉണ്ടായിരിക്കുന്നത്.

ജയ് ഷായുടെ കമ്പനികളില്‍ ഒന്നായ ടെംപിള്‍ എന്റര്‍പ്രൈസസ് 2004 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം വെറും 18.8 ലക്ഷം രൂപ മാത്രമായിരുന്നു. 2015 ല്‍ കിഫ്‌സ് ഫിനാന്‍സില്‍ നിന്നും കമ്പനിക്ക് 15.76 കോടി രൂപ വായ്പയായി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാലയളവില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയെന്നും അതിന്റെ ഭാഗമായാണ് ടെംപിള്‍ എന്റര്‍പ്രൈസസിനും നല്‍കിയതെന്നായിരുന്നു കിഫ്‌സ് എന്‍ഡിടിവിയോട് പ്രതികരിച്ചത്.

മോദി അധികാരത്തിലേറിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിക്ക് 16,000 മടങ്ങ് വരുമാന വര്‍ധനയുണ്ടായെന്ന് ദ വയര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജെയ് ഷാ മാനനഷ്ടകേസ് നല്‍കിയിരുന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലിനും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കും എതിരെയാണ് ജെയ് കേസ് നല്‍കിയിരിക്കുന്നത്. നൂറ് കോടിയുടെ നഷ്ടപരിഹാരമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തുവന്നു.അന്വേഷണം വേണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.