CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 38 Seconds Ago
Breaking Now

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്

സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടി ഉത്തരവാദിയെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ തീരുമാനം വിശദീകരിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടി ഉത്തരവാദിയെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് .ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു.സോളാര്‍ കേസില്‍ വഴിവിട്ട് സഹായം നല്‍കിയ ആര്യാടന്‍ മുഹമ്മദിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. ഇദ്ദേഹം പൊലീസിനെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചെന്നും പിണറായി വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിക്കുകയായിരുന്നു തിരുവഞ്ചൂര്‍. അതേസമയം സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കും. സരിത നായര്‍ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ പ്രത്യേക നിയമോപദേശം തേടിയിരുന്നു.ആറു മാസത്തിനുള്ളില്‍ നിയമസഭയില്‍ സമര്‍പ്പിക്കും.




കൂടുതല്‍വാര്‍ത്തകള്‍.