CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
40 Minutes 39 Seconds Ago
Breaking Now

ഞാന്‍ ചെയ്ത തെറ്റിന് ഞാന്‍ സ്വയം ശിക്ഷിക്കുന്നു..അച്ഛന്‍ എന്നോട് ക്ഷമിക്കണം..നഴ്‌സിങ് വിദ്യാര്‍ത്ഥി അച്ഛന് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തു

ഗള്‍ഫിലുള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ മൃതദേഹം സംസ്‌കരിച്ചത്.

വെള്ളനാട് കൂവപ്പടി പാലത്തിന് സമീപം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിലെ ഞെട്ടലിലാണ് നാട്ടുകാര്‍. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. ഞാന്‍ ചെയ്ത തെറ്റിന്‍ ഞാന്‍ സ്വയം ശിക്ഷിക്കുന്നു. അച്ഛന്‍ എന്നോട് ക്ഷമിക്കണം. എന്റെ മരണത്തില്‍ വേറെ ആരും ഉത്തരവാദിയല്ല എന്നും അഞ്ജലി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഗള്‍ഫിലുള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ മൃതദേഹം സംസ്‌കരിച്ചത്.

പാലത്തിന് സമീപമാണ് സംഭവം.ഈ സമയം അവിടെയെത്തിയ വസ്തു ഉടമ കുട്ടിയെ ആത്മഹത്യയില്‍ നിന്ന് പിന്തിപ്പിക്കാന്‍ നോക്കി. എന്നാല്‍ അതു നടക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള സ്ത്രീയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം നാട്ടുകാരെ വിവരം അറിയിക്കാന്‍ പോകുകയായിരുന്നു. ഈ തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലി ആറ്റില്‍ ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

അഴിക്കോട് കോ-ഓപ്പറേറ്റീവ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. നാട്ടുകാര്‍ക്ക് ആര്‍ക്കും മോശമായി ഒരു അഭിപ്രായമില്ല. എന്താണ് യഥാര്‍ത്ഥ കാരണമെന്ന് ആര്‍ക്കും മനസിലാകുന്നുമില്ല. അമ്മയും മകളും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. ക്ലാസു തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സഹപാഠികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു ഈ വേര്‍പാട് .




കൂടുതല്‍വാര്‍ത്തകള്‍.