CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 17 Seconds Ago
Breaking Now

ആദ്യം ചതിച്ചത് കെ.സി. വേണുഗോപാല്‍; ഫോണ്‍ പീഡനം ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നും തുടങ്ങി; കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗിക പീഡനം നടത്തിയതായി സരിത?

സാമ്പത്തിക ചൂഷണവും, ഫോണ്‍ റേപ്പും ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നാണ് ആരംഭിച്ചത്

സോളാര്‍ കേസില്‍ ഇടതുസര്‍ക്കാര്‍ വെടിപൊട്ടിച്ച് നിമിഷങ്ങള്‍ക്കകം പുതിയ വെളിപ്പെടുത്തലുമായി സരിത. എസ്. നായര്‍. ആലപ്പുഴ എംപിയും, കോണ്‍ഗ്രസ് നേതാവുമായ കെ.സി. വേണുഗോപാലാണ് തന്നെ ആദ്യം ചതിച്ചതെന്നാണ് സരിത വെളിപ്പെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നാണ് ഫോണ്‍ പീഡനം ആരംഭിച്ചതെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സരിത വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ആരംഭിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനാണ് കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്.

തനിക്ക് നേരെ ആദ്യത്തെ ലൈംഗിക പീഡനം നടത്തിയത് കെ.സി. വേണുഗോപാലാണെന്ന് സരിത പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് നീതി നേടിക്കൊടുത്തതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. റേപ്പാണ് നടന്നതെന്ന് സരിത ഇപ്പോഴും തറപ്പിച്ച് പറയുന്നു.തന്റെ പരാതി സാധൂകരിക്കുന്ന തെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. അതേസമയം ഉമ്മന്‍ചാണ്ടി റേപ്പ് ചെയ്തു എന്നത് കേരളത്തെ ഞെട്ടിച്ച കാര്യമാണ്. എന്നാല്‍ റേപ്പിന് പല അര്‍ത്ഥങ്ങളുണ്ടെന്നാണ് സരിത പറയുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയല്ല അതിലെ ചില നേതാക്കളാണ് ആ പാര്‍ട്ടിയെ നാണംകെടുത്തിയതെന്നാണ് സരിത അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു, അഴിമതി നടന്നു എന്നൊക്കെ പറയുമ്പോള്‍ കഥകള്‍ക്ക് പിന്നാലെ പോകാതെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയാണ് മലയാളികള്‍ ചെയ്യേണ്ടത്. സാമ്പത്തിക ചൂഷണവും, ഫോണ്‍ റേപ്പും ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നാണ് ആരംഭിച്ചത്. കെ.സി. വേണുഗോപാലാണ് ലൈംഗിക പീഡനം തുടങ്ങിവെച്ചത്. ഇഷ്ടമില്ലാത്ത സ്ത്രീകളെ ഇംഗിതത്തിന് ഉപയോഗിക്കുന്നതാണ് തെറ്റെന്നും സരിത അഭിമുഖത്തില്‍ പറയുന്നു.






കൂടുതല്‍വാര്‍ത്തകള്‍.