CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 11 Seconds Ago
Breaking Now

ബിജെപിയിലെ വനിതാ നേതാക്കളെ രാഹുലിന് ഭയം; ആര്‍എസ്എസ് ശാഖയില്‍ ട്രൗസറിട്ട സ്ത്രീകളെ കാണുന്നില്ലെന്ന പരാമര്‍ശത്തിന് ഷാനവാസ് ഹുസൈന്റെ മറുപടി!

കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന മഹാത്മാ ഗാന്ധിയുടെ ചിന്തയാണ് രാഹുല്‍ നടപ്പാക്കുന്നതെന്ന് ഷാനവാസ് ഹുസൈന്‍

ബിജെപിയിലെ വനിതാ നേതാക്കളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഭയമാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. സ്ത്രീകള്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപി, യുപിയില്‍ ഏറ്റവുമധികം വനിതാ എംഎല്‍എമാരും പാര്‍ട്ടിക്കാണുള്ളതെന്ന് ഹുസൈന്‍ ചൂണ്ടിക്കാണിച്ചു. ബിജെപിയും, ആര്‍എസ്എസും സ്ത്രീകള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ഷാനവാസ് ഹുസൈന്‍.

ബിജെപിയെയും, ആര്‍എസ്എസിനെയും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഇനിയും സമയം വേണ്ടിവരും. അതിന് ചിലപ്പോള്‍ ഗവേഷണം തന്നെ അദ്ദേഹത്തിന് ആവശ്യമായി വരും, ഹുസൈന്‍ തിരിച്ചടിച്ചു. വഡോദരയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് ബിജെപി സ്ത്രീവിരുദ്ധമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടത്. 'മിണ്ടാതെ ഇരിക്കുന്നിടത്തോളം കാലം സ്ത്രീകള്‍ നല്ലതും, സംസാരിക്കാന്‍ തുടങ്ങിയാല്‍ അവരെ നിശബ്ദരാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസില്‍ എത്ര സ്ത്രീകളുണ്ട്. അവരുടെ ശാഖകളില്‍ ട്രൗസറിട്ട സ്ത്രീകളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല', രാഹുല്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന മഹാത്മാ ഗാന്ധിയുടെ ചിന്തയാണ് രാഹുല്‍ നടപ്പാക്കുന്നതെന്ന് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. 'ബിജെപി വനിതാ നേതാക്കളുടെ പേരു കേട്ടാല്‍ കോണ്‍ഗ്രസ് നേതാവിന് ഭയമാണ്. സ്മൃതി ഇറാനിയുടെ പേര് കേട്ടാല്‍ അപ്പോള്‍ തുടങ്ങും ഭയം', ബിജെപി വക്താവ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവധിക്കാലവും, വിദേശയാത്രയും ഒക്കെ നടത്തുമ്പോഴേക്കും ബിജെപി 2019-ലും വിജയിക്കുമെന്നും ഷാനവാസ് ഹുസൈന്‍ അവകാശപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.