CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 18 Seconds Ago
Breaking Now

വിവാഹംബന്ധം തകര്‍ന്നത് ആ ഡോക്ടറുടെ മനസ്സ് തകര്‍ത്തു; ജോലി ചെയ്യുന്ന എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനസ്‌തേഷ്യ മരുന്നുകള്‍ മോഷ്ടിച്ചു; ഒടുവില്‍ പ്ലൈമൗത്തിലെ വീട്ടില്‍ മരുന്നുകള്‍ കുത്തിവെച്ച് നഴ്‌സുമാരുടെ പ്രിയപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു!

ഇതിന് മുന്‍പ് രണ്ട് തവണ മരിക്കുമെന്ന് ഇവര്‍ സൂചന നല്‍കിയിരുന്നു.

മനസ്സ് അങ്ങിനെയാണ്. ഏറെ പ്രിയപ്പെട്ട ഒന്നിനെ നഷ്ടമാകുമ്പോള്‍ എത്ര കാലം കഴിഞ്ഞ് പോയാലും അത് വിശ്വസിക്കാനോ, ആ നഷ്ടം ഉള്‍ക്കൊള്ളാനോ മനസ്സ് തയ്യാറാകില്ല. പോയത് പോയി ഇനി പുതിയ മനുഷ്യനായി ജീവിക്കൂ എന്ന് ചുറ്റുമുള്ളവര്‍ ഉപദേശിക്കുമ്പോഴും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്ന നിരവധി പേരുണ്ട്. പലരും വേദനയോടെ ജീവിച്ച് തീര്‍ക്കുമ്പോള്‍ ചിലര്‍ ആ വേദന ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കും. ഡെറിഫോര്‍ഡ് ആശുപത്രിയില്‍ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്ത് വന്നിരുന്ന ജൂനിയര്‍ ഡോക്ടര്‍ റെബേക്ക ലൂയിസ് ഒവെന്‍ഡെനാണ് ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്തത്. 

ഡിവോണ്‍ പ്ലൈമൗത്തിലെ വീട്ടിലാണ് 32-കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് പോളുമായിട്ടുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. എന്നാല്‍ ഇതിന് ശേഷവും മുന്‍ പങ്കാളിക്കൊപ്പമാണ് റെബേക്ക താമസിച്ചിരുന്നത്. വീട്ടില്‍ നടന്നിരുന്ന പ്രശ്‌നങ്ങള്‍ ഒരു തരത്തിലും നഗരത്തിലെ ഡെറിഫോര്‍ഡ് ആശുപത്രിയില്‍ നല്‍കിവന്നിരുന്ന സേവനങ്ങളെ ബാധിച്ചിരുന്നില്ല. ഡിവോണ്‍ എയര്‍ ആംബുലന്‍സിലും ഡോക്ടര്‍ സേവനം നല്‍കിയിരുന്നു. എന്നാല്‍ ചുറ്റുമുള്ളവരെ പരിചരിക്കാന്‍ സമയം കണ്ടെത്തിയ റെബേക്കയ്ക്ക് സ്വന്തം മനസ്സിലെ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ കഴിയാതെ പോയി.

മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ റെബേക്കയെ തകര്‍ത്തിരുന്നു. ജോലി സ്ഥലത്ത് നിന്നും മരുന്നുകള്‍ മോഷ്ടിച്ച് വീട്ടില്‍ രഹസ്യമായി ശേഖരിച്ചിരുന്നു. സ്ലിപ്പറുകളിലും, സിറിഞ്ചുകള്‍ ഗ്യാരേജിലുമാണ് സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യാനുള്ള സമ്മര്‍ദത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ കുറിപ്പ് വൈറലാവുകയും ചെയ്തു. ഭര്‍ത്താവ് വീട്ടിലെത്തുമ്പോഴാണ് മരിച്ചുകിടക്കുന്ന റെബേക്കയെ കാണുന്നത്. കടുത്ത ഡോസിലുള്ള മരുന്നുകള്‍ ഇവര്‍ കുത്തിയിറക്കുകയായിരുന്നു. ജോലിയിലെ പ്രശ്‌നങ്ങളല്ല ആത്മഹത്യക്ക് കാര്യമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സുമാരുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്നു റെബേക്ക. വിവാഹത്തിന് ശേഷം നാല് വര്‍ഷം പിന്നിടുമ്പോള്‍ രണ്ട് മുറികളായി ഇരുവരുടെയും താമസം. 

ഇതിന് മുന്‍പ് രണ്ട് തവണ മരിക്കുമെന്ന് ഇവര്‍ സൂചന നല്‍കിയിരുന്നു. അന്നൊന്നും ചെയ്യാതിരുന്ന റെബേക്ക അവസാനത്തെ തീരുമാനം എടുക്കുമ്പോള്‍ ആര്‍ക്കും മുന്നറിയിപ്പ് നല്‍കാതെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.