CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 34 Seconds Ago
Breaking Now

ബ്രിസ്റ്റോൾ യാക്കോബായ പള്ളിയിൽ അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം...

യുകെ പാത്രിയാർക്കൽ വികാരിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി ഇടവകയിൽ വരുന്ന അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനിക്ക് ബ്രിസ്റ്റോൾ യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകപ്പെടുന്നു. പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ 11.30ന് പള്ളിയിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. ഫിലിപ് തോമസിന്റെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ സ്വീകരിക്കുന്നതാണ്. തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ കാർമ്മികത്വത്തിൽ പ്രഭാത നമസ്കാരം, വി. കുർബാന എന്നിവ നടത്തപ്പെടുന്നു. അന്നേ ദിവസം എല്ലാവരെയും സ്നേഹത്തോടെ ഇടവകയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. രാജു ചെറുവള്ളിൽ: 07946557954 

ഫാ. ഫിലിപ് തോമസ്: 07474419426 

നൈസെന്റ്:  07809444940

മാത്യു പോത്താനിക്കൽ: 07878644931 

വാർത്ത: ജിനേഷ് ബേബി 




കൂടുതല്‍വാര്‍ത്തകള്‍.