CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 47 Seconds Ago
Breaking Now

'അവള്‍ക്ക് സ്തനങ്ങള്‍ ഉണ്ടെങ്കില്‍ ബലാത്സംഗം ചെയ്യാം'; യസീദി സ്ത്രീകളെയും, പെണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച ഐഎസ് തീവ്രവാദികള്‍ ഇൗ ക്രൂരത നടപ്പാക്കിയത് മൂസ്ലീങ്ങളാക്കാന്‍; സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇസ്ലാമിക നിയമപ്രകാരം?

ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാകാന്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടണമെന്ന് മുസ്ലീം വനിതകള്‍?

മുസ്ലീങ്ങളാക്കാന്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരകളാക്കണം? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികശുടെ ഈ നിയമം കേട്ടാല്‍ ഞരമ്പുകളില്‍ ചോരയുണ്ടെങ്കില്‍ അത് തിളച്ച് പോകും. ഇറാഖിലെ യസീദി വിഭാഗങ്ങളാണ് ഐഎസ് തീവ്രവാദികളുടെ കൊടുംക്രൂരതകള്‍ക്ക് പ്രധാനമായും ഇരയാകുന്നത്. ക്രിസ്ത്യന്‍ വിഭാഗമായ ഇവരെ മതം മാറ്റാനാണ് പീഡനത്തിന് ഇരയാക്കുന്നതെന്നാണ് തീവ്രവാദികളുടെ ന്യായം. ലൈംഗിക അടിമകളാക്കപ്പെട്ട യസീദി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട അരാചകത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കൈയില്‍ കിട്ടുന്ന സ്ത്രീകളുടെ ശരീരത്തില്‍ കടന്നുപിടിക്കുന്നതാണ് ജിഹാദികളുടെ ആദ്യ ചടങ്ങെന്ന് ഒരു സ്ത്രീ വ്യക്തമാക്കുന്നു. സ്തനങ്ങളുള്ള സ്ത്രീകളെ പീഡിപ്പിക്കാനായി അയയ്ക്കുന്നതാണ് ഇവരുടെ കാട്ടാള നിയമം!

സ്തനങ്ങളുള്ള സ്ത്രീകളെ ബലാത്സംഗത്തിന് വിധേയരാക്കുന്നതാണ് ജിഹാദികളുടെ ഹോബി. ഇതില്ലാത്ത പെണ്‍കുട്ടികളെ മൂന്ന് മാസക്കാലം തടവില്‍ പാര്‍പ്പിക്കും. പിന്നീട് വീണ്ടും ഈ പരീക്ഷണത്തിലൂടെ കടത്തിവിടും. മനുഷ്യക്കടത്ത് ഭീകരത, ആധുനിക അടിമത്തവും, ലൈംഗിക കുറ്റകൃത്യങ്ങളും ഭീകരതയെ ഫണ്ട് ചെയ്യുന്നതെങ്ങിനെ എന്ന വിഷയത്തില്‍ ഹെന്‍ട്രി ജാക്‌സണ്‍ സൊസൈറ്റിയിലെ നികിത മാലികാണ് ക്രൂരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. താന്‍ അഭിമുഖം നടത്തിയ ഒരു യസീദി ഇര തീവ്രവാദികളുടെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭം ധരിക്കുകയും, ഇത് അലസിപ്പിക്കാന്‍ സ്വയം പടികളില്‍ വീഴുകയും ചെയ്ത സംഭവം പോലുമുണ്ടായി. ഒരേ മുറിയില്‍ വെച്ചാണ് ലൈംഗിക പീഡനങ്ങള്‍ അരങ്ങേറുക. രക്ഷപ്പെടാന്‍ ശ്രമിച്ച ഈ ഇരയെ ശിക്ഷയായി ആറ് തീവ്രവാദികള്‍ പീഡിപ്പിക്കുകയും ചെയ്തു. 

ഇവരെ പല തവണ വില്‍ക്കുകയും, കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളാകുന്നത് കാണേണ്ടിയും വന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാകാന്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടണമെന്ന് വനിതാ മുസ്ലീങ്ങള്‍ ഇവരെ ഉപദേശിക്കുകയും ചെയ്തു. എന്തിനാണ് ഈ ക്രൂരത ചെയ്യുന്നതെന്ന ഇവരുടെ ചോദ്യത്തിന് പ്രവാചകന്റെ നിയനം നടപ്പാക്കുകയാണ് തങ്ങളെന്നാണ് ഇസ്ലാമിക തീവ്രവാദികളുടെ അവകാശവാദം. താന്‍ അനുഭവിക്കുകയും സാക്ഷിയാകുകയും ചെയ്ത ക്രൂരതകളെക്കുറിച്ച് ഈ സീദി സ്ത്രീ ബ്രിട്ടീഷ് സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറായിരുന്നു. സ്ത്രീ ശരീരങ്ങള്‍ കാണിച്ചാണ് പുതിയ പോരാളികളെ ഐഎസ് ആകര്‍ഷിക്കുന്നതും, നിലവിലുള്ളവരെ പിടിച്ചുനിര്‍ത്തുന്നതും!

ലൈംഗിക അടിമകള്‍ ഉള്ളവര്‍ക്കും, ഇവരില്‍ കുഞ്ഞുങ്ങള്‍ പിറന്നാല്‍ അതിനും പ്രത്യേക ഫണ്ട് നല്‍കുന്നുണ്ട് സംഘടന. ലൈംഗിക അടിമകളായ സ്ത്രീകളെ കൈകാര്യം ചെയ്യാന്‍ 27 പേജുള്ള നിയമസംഹിതയും ഐഎസിനുള്ളതായി അവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.