CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 14 Seconds Ago
Breaking Now

ദുല്‍ഖറും പ്രണവും ഒരുമിച്ചൊരു ചിത്രം..എങ്ങനെയുണ്ട് ?

മോഹന്‍ലാലിന്റെ മകന്‍ പ്രണവും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും ചേര്‍ന്ന് ഒരു ചിത്രം ചെയ്താല്‍ എങ്ങനെയുണ്ടാകും..ഇരുവരും 

ഒരുമിക്കുന്ന ചിത്രമെന്നത് മലയാളി പ്രേക്ഷകരുടെ സ്വപ്നവുമാണ്. എന്നാല്‍ അങ്ങനെയൊന്നുണ്ടുമോ? ഉണ്ടാകുമെന്നു തന്നെയാണ് ദുല്‍ഖര്‍ പറയുന്നത്.

'തീര്‍ച്ചയായും ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമയില്‍ ഉണ്ടാകും. പക്ഷെ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ട്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്.' ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസു തുറക്കുന്നു.

പറ്റുന്നത്ര കാലം സിനിമയില്‍ നില്‍ക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു. ചെയ്ത കഥാപാത്രങ്ങളെ എല്ലാം ഇഷ്ട്ടമാണ്. ഇനിയും ഒരുപാട് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങല്‍ക്കായി കാത്തിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

അതേസമയം, മമ്മൂട്ടിയുമൊത്തൊരു ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന്, വാപ്പച്ചിയുമൊത്തൊരു ചിത്രം എന്നെങ്കിലും ഉണ്ടാവട്ടെ.. ഉണ്ടാവണം എന്നാണെന്റെ ആഗ്രഹം. എന്നായിരുന്നു താരത്തിന്റെ മറുപടി.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് നായകനിരയിലേക്ക് എത്തുന്നത്. ബാലനടനായി തിളങ്ങിയ പ്രണവ് നായകനാകുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ലാല്‍ജോസ്, ശ്രീനാഥ് രാജേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി മലയാളത്തില്‍ ഇനി വരാനുള്ളത്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.