CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 42 Seconds Ago
Breaking Now

ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് ക്ലിഫ് ഹൗസില്‍ വച്ച് ; 1.9 കോടി രൂപ ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കി ..എല്ലാവരും ശിക്ഷിക്കപ്പെടണമെന്ന് സരിത

കേരള ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചുവെന്ന് സരിത എസ് നായര്‍. അദ്ദേഹത്തില്‍ നിന്നും ഉണ്ടായ അനുഭവം വിശദീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ല താനെന്നും സരിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവരുടെ ചൂഷണം അതിരുകടന്നതിനാലാണ് ഇപ്പോള്‍ തുറന്ന് പറയാന്‍ തയ്യാറായത്. ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം. 1.9 കോടി രൂപയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്.

ഡല്‍ഹിയില്‍ കേരള ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്ത് വെച്ചുമാണ് കൈമാറിയത്. കേരള ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടി തന്നോട് അപമര്യാദയായി പെരുമാറിയത്. എമര്‍ജിങ് കേരളയെ തുടര്‍ന്ന് മുട്ട് വേദനയുമായി അദ്ദേഹം വിശ്രമിക്കുന്ന അവസരത്തിലാണ് ഇത് നടക്കുന്നത്. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും പ്രത്യേക അനുമതി തനിക്കായി നല്‍കിയെന്നും സരിത പറയുന്നു.

അന്വേഷണത്തെ ഭയമില്ലെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി ഇന്നലെ പ്രതികരിച്ചത് .ഏതായാലും വിജിലന്‍സ് അന്വേഷണവും മറ്റ് കേസുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ പലരും സരിതയുടെ മൊഴിയില്‍ അകപ്പെട്ടിരിക്കുകയാണ്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.