CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 26 Seconds Ago
Breaking Now

തന്റെ രണ്ടു മക്കളാണേ സത്യം ..ആ സ്ത്രീയെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് അബ്ദുള്ളകുട്ടി ; ജനങ്ങള്‍ക്കിടയില്‍ തട്ടിപ്പുകാരേക്കാള്‍ തങ്ങള്‍ക്ക് വിശ്വസ്തതയുണ്ടെന്ന് ഹൈബി

രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡന്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സരിത രംഗത്തു വന്നതോടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയില്‍.ഇതിനിടെ തങ്ങള്‍ കുറ്റക്കാരല്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നേതാക്കള്‍ .ഇപ്പോഴിതാ ന്യായീകരിച്ച് എ പി അബ്ദുള്ളകുട്ടിയും ഹൈബി ഈഡനും രംഗത്തുവന്നു.

യുഡിഎഫ് കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണ് സോളാര്‍ തട്ടിപ്പ് കേസെന്ന് എ.പി അബ്ദുളളക്കുട്ടി. തന്റെ രണ്ടു മക്കളാണെ സത്യം, ആ സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്നും അബ്ദുളളക്കുട്ടി പറയുന്നു. അതേസമയം രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറയുന്നു.

തട്ടിപ്പുകാര്‍ പറയുന്നതിനെക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ തങ്ങള്‍ക്കുണ്ടെന്നും ഹൈബി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുളള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതില്‍ കേസെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അബ്ദുളളക്കുട്ടിക്കും ഹൈബി ഈഡനുമെതിരെ മാനഭംഗത്തിന് ക്രിമിനല്‍ കേസെടുക്കാനാണ് തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.