CURRENCY RATE -
1 GBP :
85.65 INR
1 EUR :
76.34 INR
1 USD :
65.02 INR
Last Updated :
34 Minutes 43 Seconds Ago
Breaking Now

ഇവള്‍ ചാകേണ്ടത് തന്നെ!!! ബ്രിട്ടനെ വെല്ലുവിളിച്ച് ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്ത സാലി ജോണ്‍സ് സിറിയയില്‍ കൊല്ലപ്പെട്ടു; ബ്യൂട്ടീഷ്യനില്‍ നിന്നും ബ്രിട്ടനിലെ മോസ്റ്റ്-വാണ്ടഡ് വനിതയിലേക്ക് യാത്ര ചെയ്ത ജിഹാദിക്ക് മരണം ഒരു രക്ഷപ്പെടല്‍ തന്നെ!

റാഖയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ജോണ്‍സ് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കെന്റിലെ ചതാമിലെ ഒരു സാധാരണ ബ്യൂട്ടീഷ്യന്‍. ഇടയ്ക്ക് സംഗീതപ്രേമം മൂത്ത് റോക്കറുമായിരുന്നു സാലി ജോണ്‍സ്. പക്ഷെ ഒരു സുപ്രഭാതത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പോസ്റ്റര്‍ ഗേളായി മാറിയതോടെ ബ്രിട്ടനിലെ മോസ്റ്റ്-വാണ്ടഡ് വനിതയായി ഇവര്‍ കുപ്രശസ്തയായി. രാജ്യത്തെ കളിയാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പുറത്തുവിട്ട്, ജനാധിപത്യത്തെ വെല്ലുവിളിച്ച് ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്യലായിരുന്നു സാലിയുടെ പണി. ഇതിനിടെയാണ് അമേരിക്കയുടെ ഡ്രോണ്‍ അക്രമണത്തില്‍ ബ്രിട്ടീഷ് ജിഹാദി സാലി ജോണ്‍സ് കൊല്ലപ്പെട്ടത്. ഐഎസ് തലസ്ഥാനത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം ഡ്രോണിന്റെ രൂപത്തില്‍ എത്തുന്നത്. 

2013-ലാണ് മകനെയും കൂട്ടി കെന്റില്‍ നിന്നും ഇവര്‍ സിറിയയിലേക്ക് മുങ്ങിയത്. ഭീകര സംഘടനയ്ക്ക് വേണ്ടി.ുള്ള റിക്രൂട്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു ദൗത്യം. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ അമേരിക്കയുടെ അക്രമണത്തില്‍ ഇവര്‍ പൊട്ടിച്ചിതറി നാമാവശേഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 'വെളുത്ത വിധവ' എന്നറിയപ്പെട്ടിരുന്ന ജോണ്‍സ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിക്രൂട്ടറും, പ്രചാരകയുമായിരുന്നു. റാഖയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അമേരിക്ക ഇവരെ തീര്‍ത്തതെന്ന് വൈറ്റ് ഹാള്‍ വക്താക്കളെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് തലസ്ഥാനം സഖ്യസേന പിടിച്ചെടുത്ത് മുന്നേറിയതോടെയാണ് രാജ്യം വിടാന്‍ ഇവര്‍ നിര്‍ബന്ധിതയായത്. 

ജൂണ്‍ മാസത്തിലാണ് ജോണ്‍സ് കൊല്ലപ്പെട്ടതായി സിഐഎ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വിവരം നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. 12 വയസ്സുള്ള മകന്‍ ജോജോ ഡിസ്‌കണും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചത്. അക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ടോ, ഇല്ലയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം സാലി ജോണ്‍സിന്റെ മരണം ഉറപ്പിക്കാന്‍ സൈന്യം ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തണം. റാഖയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ജോണ്‍സ് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിനാല്‍ സാലി ജോണ്‍സ് പെന്റഗണിന്റെ 'കില്‍ ലിസ്റ്റില്‍' ഇടംനേടിയിരുന്നു. 

മുസ്ലീമായി മതംമാറിയ ശേഷമായിരുന്നു സാലി ജോണ്‍സ് കാമുകനും, ഹാക്കറുമായ ജുനൈദ് ഹുസൈനൊപ്പം നാടുവിട്ടത്. അന്ന് 9 വയസ്സുള്ള മകനുമായിട്ടായിരുന്നു ഇവരുടെ യാത്ര. ഇപ്പോള്‍ 12 വയസ്സുള്ള മകന്‍ മതംമാറ്റത്തിന് വിധേയനായി ഹംസ എന്ന പേരിലാണ് ഉള്ളതെന്നാണ് വിവരം. ഒപ്പം തടവുകാരുടെ വധശിക്ഷ നടപ്പാക്കാന്‍ ഈ കുട്ടിയെ ഉപയോഗിച്ചിരുന്നു. കാമുകന്‍ 21-കാരനായ ഹുസൈന്‍ 2015ല്‍ കൊല്ലപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.