CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 11 Minutes 34 Seconds Ago
Breaking Now

മരണ സമയത്ത് കിങ് ജോങ് നാമിന്റെ ബാഗിലുണ്ടായിരുന്നത് ഒരു ലക്ഷം യുഎസ് ഡോളര്‍ !

മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് ഫെബ്രുവരി 13നാണ് നാം കൊല്ലപ്പെടുന്നത്

രാസായുധ ആക്രമണത്തില്‍ മരിച്ച ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ സഹോദരന്‍ കിങ് ജോങ് നാമിന്റെ ബാഗില്‍ പണമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.കൊല്ലപ്പെടുമ്പോള്‍ ബാഗില്‍ ഒരു ലക്ഷം യുഎസ് ഡോളര്‍ (64 ലക്ഷം) രൂപയുണ്ടായിരുന്നതായി കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസറാണ് കോടതിയെ അറിയിച്ചത്.

പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍ പണം.കിം ജോങ് നാമിന്റെ സഞ്ചിയും വാച്ചും പുറം കുപ്പായവും രാസപരിശോധനയ്ക്ക് അയച്ചിരുന്നു.മേലധികാരികളുടെ ഉത്തരവിനെ തുടര്‍ന്ന് ഉത്തര കൊറിയയുടെ നയതന്ത്ര പ്രതിനിധിക്ക് കൈമാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ച് ഫെബ്രുവരി 13നാണ് നാം കൊല്ലപ്പെടുന്നത്.ഇന്തോനേഷ്യക്കാരി സിതി ആയിശയും വിയറ്റ്‌നാമുകാരി ഡോണ്‍ തി ഹുവോങ്ങും കിം ജോങ് നാമിന്റെ മുഖത്ത് മാരക രാസവിഷം പുരട്ടി കൊല്ലുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.ഇതും കോടതിയില്‍ ഹാജരാക്കിയിരുന്നു.ഐക്യരാഷ്ട്ര സംഘടന നിരോധിത രാസായുധമായി പ്രഖ്യാപിച്ച രാസവസ്തുവാണഅ നാമിനെ കൊല്ലാന്‍ ഉപയോഗിച്ചത്.നാമിന്റെ കൊലപാതകത്തില്‍ ഉത്തര കൊറിയയിക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.