CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 27 Seconds Ago
Breaking Now

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിക്ക് വഴിതെറ്റി; മൂത്രശങ്ക തീര്‍ക്കാന്‍ ഓടിക്കയറിയത് ലേഡീസ് ടോയ്‌ലറ്റില്‍

ടോയ്‌ലറ്റിന് മുന്നിലുള്ള സൂചന ഗുജറാത്തിയില്‍ ആയിരുന്നതാണ് നേതാവിന് കെണിയായത്

മോദി സര്‍ക്കാരിനെ അടച്ച് വിമര്‍ശിക്കാനായാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ യാത്ര നടത്തുന്നത്. രാഹുലിന്റെ ഒറ്റവരി വിമര്‍ശനങ്ങള്‍ രാജ്യത്ത് ഓളങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പതിവ് അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതെ വളരെ ശ്രദ്ധിച്ച് ഓരോ വാക്കുകളും ഉപയോഗിച്ചും, ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനും, അതേ സമയം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പഠിച്ച് പറയുന്ന രീതിയില്‍ വിമര്‍ശിക്കാനും രാഹുലിന് സാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് അവിചാരിതമായി ഒരു അബദ്ധം കയറിവന്നത്.

ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍ ജില്ലയില്‍ എത്തിനില്‍ക്കവെയാണ് രാഹുല്‍ ഗാന്ധിക്ക് അബദ്ധം പിണഞ്ഞത്. പതിവ് അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിച്ച രാഹുല്‍ അബദ്ധത്തില്‍ ലേഡീസ് ടോയ്‌ലറ്റില്‍ കയറുകയായിരുന്നു. ചെറുപ്പക്കാരുമായി സംവദിക്കാനുള്ള 'സംവാദ്' പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പരിപാടി പൂര്‍ത്തിയാക്കി ടൗണ്‍ ഹാളില്‍ നിന്നും പുറത്തേക്ക് പോകവെയാണ് രാഹുല്‍ ലേഡീസ് ടോയ്‌ലറ്റില്‍ കയറിയത്.

ടോയ്‌ലറ്റിന് മുന്നിലുള്ള സൂചന ഗുജറാത്തിയില്‍ ആയിരുന്നതാണ് നേതാവിന് കെണിയായത്. പുരുഷഷ-വനിതാ ടോയ്‌ലറ്റുകളെ വേര്‍തിരിക്കുന്ന മറ്റ് സൂചനകള്‍ അവിടെ ഉണ്ടായിരുന്നില്ല. ഗുജറാത്തി ഭാഷ അറിയാത്തത് മൂലമാണ് ലേഡീസ് ടോയ്‌ലറ്റില്‍ കയറിപ്പോയതെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കി. അബദ്ധത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉടനെ സംഭവം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്പിജി ഉദ്യോഗസ്ഥര്‍ നീക്കി. ടോയ്‌ലറ്റില്‍ നിന്നും രാഹുല്‍ പുറത്തെത്തിയതോടെ കൂടിനിന്ന ജനക്കൂട്ടം പൊട്ടിച്ചിരിച്ചെന്നാണ് കേള്‍വി. സംഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.





കൂടുതല്‍വാര്‍ത്തകള്‍.