CURRENCY RATE -
1 GBP :
0.00 INR
1 EUR :
76.34 INR
1 USD :
65.02 INR
Last Updated :
36 Minutes 6 Seconds Ago
Breaking Now

പിറന്നുവീണ കുഞ്ഞിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; മൃതദേഹം കുപ്പത്തൊട്ടിയില്‍ എറിഞ്ഞു; മാതാവിനെ തിരഞ്ഞ് പോലീസ്

പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ പിറന്നുവീഴുന്നത് ഇപ്പോഴും എന്തോ ബുദ്ധിമുട്ടായാണ് കണക്കാക്കുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലെ പണിയെടുക്കാന്‍ അല്ലാതെ മറ്റൊന്നും കൊള്ളാത്തവരാണെന്ന കാടന്‍ കാഴ്ചപ്പാടാണ് ഇതിന് കാരണം. ഒപ്പം അവരെ വിവാഹം കഴിപ്പിച്ച് വിടാനുള്ള ചെലവും മറ്റുമെല്ലാം ഈ സംസ്‌കാരത്തിന് ന്യായീകരണങ്ങളാകുന്നു. പെണ്‍കുട്ടികള്‍ പിറന്നാല്‍ കൊന്നുകളയുന്നതും, ഉപേക്ഷിക്കുന്നതുമെല്ലാം പലപ്പോഴായി നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ അതേ ഇന്ത്യയില്‍ ഒരു ആണ്‍കുഞ്ഞിനെ, പ്രസവിച്ച് മണിക്കൂറുകള്‍ പിന്നിടും മുന്‍പ് കഴുത്ത് മുറിച്ച് കൊന്ന് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു.

മുംബൈയിലെ ഡോംബിവില്ലിയിലെ കുപ്പത്തൊട്ടിയിലാണ് ജനിച്ചുവീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു പ്രദേശവാസി മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ഇയാളാണ് സംഭവം പോലീസിനെ വിളിച്ച് അറിയിച്ചത്. പ്രസവിച്ചിട്ട് മണിക്കൂറുകള്‍ തികയാത്തതിനാല്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അജ്ഞാതനായ വ്യക്തിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി. 'സൊസൈറ്റിയിലെ ഒരു താമസക്കാരന്‍ മാലിന്യങ്ങള്‍ നീക്കാന്‍ ശ്രമിക്കവെയാണ് മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് ബാഗ് ശ്രദ്ധയില്‍പെട്ടത്. മറ്റ് താമസക്കാരെ അറിയിച്ച ശേഷം സംഭവം പോലീസില്‍ അറിയിച്ചു', മന്‍പാഡ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ പറയുന്നു. സൊസൈറ്റിയിലെ താമസക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവസ്ഥലത്തിന് അടുത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ല. പ്രദേശത്തെ ആശുപത്രികളും, മറ്റേണിറ്റി ഹോമുകളിലും കയറിയിറങ്ങി തുമ്പ് കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശ്രമം.





കൂടുതല്‍വാര്‍ത്തകള്‍.