CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 59 Seconds Ago
Breaking Now

അഞ്ച് ആണ്‍മക്കള്‍ക്ക് ശേഷം പെണ്‍കുഞ്ഞ് പിറന്നു; ഭാര്യയും, ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി?

ഏഴാമത്തെ പ്രസവത്തില്‍ ആണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചതെങ്കിലും ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു.

ആണ്‍കുഞ്ഞിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം കുപ്പത്തൊട്ടിയില്‍ എറിഞ്ഞ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി. കുടുംബത്തില്‍ അഞ്ച് ആണ്‍കുട്ടികള്‍ക്ക് ഒരു അനുജത്തി പിറന്നതാണ് മഹാപരാധമായി മാറിയത്. പിറന്നുവീണ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയാണ് രാജസ്ഥാനിലെ ഈ ഭാര്യയും, ഭര്‍ത്താവും ചെയ്തുകളഞ്ഞത്. സംഭവത്തിന് ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

40-കാരനായ വീരം ലാലിനും, 35-കാരി സോറാം ഭായിക്കും ആറ് മക്കളാണുള്ളത്. അഞ്ച് ആണ്‍കുട്ടികളും, ഒരു പെണ്‍കുട്ടിയും. ഏഴാമത്തെ പ്രസവത്തില്‍ ആണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചതെങ്കിലും ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. തന്റെ കുടുംബത്തില്‍ ഇനിയൊരു പെണ്‍കുഞ്ഞ് വേണ്ടെന്നായിരുന്നു ഈ ദമ്പതികളുടെ തീരുമാനം. ഒക്ടോബര്‍ 5-ന് പ്രസവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടിറങ്ങിയ ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഉറപ്പിച്ചിരുന്നു.

ജയ്പൂര്‍ ജലരപട്ടണത്തിലെ ഫുഡ് കോര്‍പ്പറേഷന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചുമൂടുകയാണ് ഈ അച്ഛനും അമ്മയും ചെയ്തത്. എന്നാല്‍ കുഴിച്ചുമൂടിയ സ്ഥലത്ത് കല്ലിട്ട് അടയ്ക്കുന്നത് പ്രദേശത്ത് താമസിക്കുന്ന ഒരു കുട്ടി കാണാന്‍ ഇടയായി. സംശയം തോന്നിയ കുട്ടി നാട്ടുകാരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. കുട്ടിയെ കുഴിയില്‍ നിന്നും കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം കീഴടക്കിയിരുന്നു. സ്വന്തം കുഞ്ഞിനെ കുഴിച്ചുമൂടിയ ദമ്പതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.





കൂടുതല്‍വാര്‍ത്തകള്‍.