CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 56 Seconds Ago
Breaking Now

സാധനം കൈയിലുണ്ട്, അഥവാ സിഡി കൈയിലുണ്ട്; സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍; പിണറായി സെല്‍ഫ് ഗോള്‍ അടിക്കുമോ?

ഉമ്മന്‍ചാണ്ടിയാണ് തന്നെ സോളാര്‍ കേസില്‍ ബലിയാടാക്കിയതെന്ന് ബിജു

കണ്ടില്ലല്ലോ, കണ്ടില്ലല്ലോ എന്ന് വിചാരിച്ചതേയുള്ളൂ, അപ്പോഴേക്കും ആ പേരുകാരനെതിരെ കേസെടുത്തില്ലെന്ന ആരോപണവുമായി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസിലും പിന്നെ മറ്റനേകം കേസുകളിലും അകത്തായ ബിജു രാധാകൃഷ്ണനാണ് കെ.ബി. ഗണേഷ് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സോളാര്‍ കേസില്‍ ഗണേഷിനെ കൂടി പ്രതിയാക്കണമെന്നാണ് ആവശ്യം. ഇതിന് ആവശ്യമായ തെളിവ് നല്‍കുന്ന സിഡി തന്റെ പക്കലുണ്ടെന്ന് ബിജു അവകാശപ്പെടുന്നു.

പെരിന്തല്‍മണ്ണ കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇയാളെ ഹാജരാക്കിയിരുന്നു. ഈ സമയത്താണ് അഭിഭാഷകന്‍ മുഖേന ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. കുറച്ച് നാള്‍ മുന്‍പ് ബിജുവിന്റെ സിഡി അന്വേഷിച്ച് കോയമ്പത്തൂര്‍ വരെ പോലീസ് സഞ്ചരിച്ച് ഇളിഭ്യരായതാണ്. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിനെതിരെ തെളിവ് നല്‍കാന്‍ കഴിയുന്ന സിഡി ഉള്‍പ്പെടെയുള്ളവ തന്റെ കൈയിലുള്ളതായി ബിജു പറയുന്നു.

ഉമ്മന്‍ചാണ്ടിയാണ് തന്നെ സോളാര്‍ കേസില്‍ ബലിയാടാക്കിയതെന്ന് ബിജു അവകാശപ്പെടുന്നു. എന്തായാലും സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുമോയെന്ന് ഉറപ്പില്ല. പ്രത്യേകിച്ച് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് മറുകണ്ടം ചാടിയ ഗണേഷിനെ കുരുക്കി സെല്‍ഫ് ഗോളടിക്കാന്‍ പിണറായി തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണാം!









കൂടുതല്‍വാര്‍ത്തകള്‍.