CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 3 Seconds Ago
Breaking Now

ദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍; വാടക വീട്ടിലെ ഉടമയുടെ മകന്‍ രഹസ്യക്യാമറ സ്ഥാപിച്ച് ചിത്രീകരിച്ചു

വീട്ടില്‍ പുറത്തുനിന്നും ആരും കടക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വീട്ടുടമയുടെ മകനിലേക്ക് സംശയം നീണ്ടത്.

ബെംഗളൂരുവില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ഒരു ദുരൂഹത നിറഞ്ഞ ഫോണ്‍ കോള്‍ തേടിയെത്തി. ഇവരുടെ കിടപ്പറ രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നതായി അറിയിച്ചാണ് ഫോണ്‍ കോള്‍ എത്തിയത്. വീട്ടില്‍ നിന്നുമുള്ള രംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടതറിഞ്ഞ് ആദ്യം ആ ദമ്പതികള്‍ തളര്‍ന്നുപോയി. പക്ഷെ പിന്നീട് ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇറങ്ങിയതോടെയാണ് തങ്ങള്‍ നേരിട്ട ചതിയുടെ കഥ ഇവര്‍ തിരിച്ചറിയുന്നത്.

സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഭാര്യ. കുട്ടികളെയും, സഹജീവനക്കാരെയും നേരിടാന്‍ ആദ്യം ഇവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ തങ്ങളെ ചതിച്ചവനെ കണ്ടെത്താന്‍ നിശ്ചയിച്ച് ഉറപ്പിച്ച് ഇവര്‍ അന്വേഷണം നടത്തി. അപ്പോഴാണ് തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഉടമസ്ഥന്റെ മകനാണ് പണിയൊപ്പിച്ചതെന്ന് ഇവര്‍ തിരിച്ചറിയുന്നത്. വീട്ടുടമയുടെ മകന്‍ ബെഡ്‌റൂമില്‍ രഹസ്യക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അശ്ലീ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 20-കളില്‍ പ്രായമുള്ള അഞ്ജന്‍ എന്ന പ്രതിക്കായി അന്വേഷണം നടത്തുകയാണ്. വെബ്‌സൈറ്റില്‍ നിന്നും ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ജോലി സ്ഥലത്തിന് അടുത്തുള്ള ഒരു വീട്ടിലാണ് ദമ്പതികള്‍ വാടകയ്ക്ക് താമസിച്ചത്. വീട്ടില്‍ പുറത്തുനിന്നും ആരും കടക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വീട്ടുടമയുടെ മകനിലേക്ക് സംശയം നീണ്ടത്. വീടിന്റെ സ്‌പെയര്‍ താക്കോല്‍ ഇയാളുടെ കൈയിലുണ്ടായിരുന്നു. ദമ്പതികള്‍ ജോലിക്ക് പോയ നേരത്ത് ക്യാമറ സ്ഥാപിച്ച പ്രതി ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ക്യാമറ മാറ്റുകയായിരുന്നു.

സംഭവം പുറത്തുവന്നതോടെ മുങ്ങിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. വീട്ടുടമയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.