CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 41 Seconds Ago
Breaking Now

പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന യുകെയിലെ ആദ്യത്തെ നഗരമായി ഓക്‌സ്‌ഫോര്‍ഡ്; സംഗതി 2020 മുതല്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഇലക്ട്രിക് ടാക്‌സികള്‍ക്കും പാര്‍ക്കിംഗ് ഫീസ് കുറയ്ക്കാനും ഓക്‌സ്‌ഫോര്‍ഡ്

ബ്രിട്ടനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ പെട്രോള്‍,ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള നടപടികളുമായി ഓക്‌സ്‌ഫോര്‍ഡ് നഗരം മുന്നോട്ട്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധികളെക്കുറിച്ച് നഗരം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ലണ്ടനില്‍ 'അള്‍ട്രാ ലോ എമിഷന്‍ സോണുകള്‍' ഉണ്ടാക്കി മലിനീകരണം കൂടുതലുള്ള വാഹനങ്ങളില്‍ നിന്നും ദിവസേന ചാര്‍ജ്ജ് ഈടാക്കാന്‍ ആലോചിക്കുമ്പോള്‍ 2020-ഓടെ 'സീറോ എമിഷന്‍ സോണാണ്' ഓക്‌സ്‌ഫോര്‍ഡ് ലക്ഷ്യമിടുന്നത്.

മലിനീകരണം കൂടുതലുള്ള വാഹനങ്ങളെ സിറ്റി സെന്ററുകളില്‍ നിന്നും പൂര്‍ണ്ണമായി നിരോധിക്കുന്നതാണ് പദ്ധതി. 2015-ലാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ എമിഷന്‍ ടെസ്റ്റുകളില്‍ വഞ്ചന നടത്തിയതായി സമ്മതിച്ചത്. ഇതോടെയാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വായു മലിനീകരണം കുറയ്ക്കാനുള്ള പദ്ധതികള്‍ ലോകമെമ്പാടും ആരംഭിച്ചത്. ഓക്‌സ്‌ഫോര്‍ഡിലൂടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നഗരത്തിലെ മലിനമായ വായുവിന് സംഭാവന നല്‍കുകയാണെന്ന് സിറ്റി കൗണ്‍സില്‍ ബോര്‍ഡ് അംഗം ജോണ്‍ ടാനര്‍ അഭിപ്രായപ്പെട്ടു.

ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഇലക്ട്രിക് ടാക്‌സികള്‍ക്കും പാര്‍ക്കിംഗ് ഫീസ് കുറയ്ക്കാനും ഓക്‌സ്‌ഫോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ലോകോത്തരമായ ഓക്‌സ്‌ഫോര്‍ഡിലെ ആറ് സ്ട്രീറ്റുകളിലാണ് 2020 മുതല്‍ ടാക്‌സികള്‍, കാറുകള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ബസുകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിക്കും. പിന്നീട് മറ്റ് തെരുവുകളിലേക്ക് വ്യാപിപ്പിച്ച്, 2035-ഓടെ ലോറികള്‍ ഉള്‍പ്പെടെയുള്ളവ സെന്ററില്‍ നിന്നും നിരോധിക്കുകയാണ് ലക്ഷ്യം. 2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 
 




കൂടുതല്‍വാര്‍ത്തകള്‍.