CURRENCY RATE -
1 GBP :
85.64 INR
1 EUR :
76.35 INR
1 USD :
65.02 INR
Last Updated :
31 Minutes 20 Seconds Ago
Breaking Now

ഡല്‍ഹി മുഖ്യന്റെ ഐതിഹാസികമായ വാഗണ്‍ആര്‍ കാര്‍ മോഷണം പോയി; മോഷണം കെജ്രിവാളിന്റെ മൂക്കിന് താഴെ?

2014-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹം കാര്‍ ഉപേക്ഷിച്ചിരുന്നു.

ഇന്ത്യക്ക് സുപരിചിതമാണ് അരവിന്ദ് കെജ്രിവാളിന്റെ വാഗണ്‍ആര്‍ കാര്‍. അരാഷ്ട്രീയ വാദത്തില്‍ നിന്നും അഴിമതിരഹിത വാദമുയര്‍ത്തിയ കാലത്ത് കെജ്രിവാള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ആ സാധാരണക്കാരന്റെ കാര്‍ ഒരു തരത്തില്‍ അദ്ദേഹത്തിന്റെ പ്രചരണ ആയുധം തന്നെയായിരുന്നു. പ്രചരണത്തിന് എവിടെ പോകുമ്പോഴും വന്‍ വിലയുള്ള കാറുകള്‍ക്ക് പകരം കെജ്രിവാള്‍ വാഗണ്‍ആര്‍ ഇറക്കിയതും വെറുതെയല്ല. ധനികരായ പാര്‍ട്ടിക്കാര്‍ എന്ത് കാറും നല്‍കാന്‍ തയ്യാറുള്ളപ്പോഴായിരുന്നു ഇമേജ് സൃഷ്ടിക്കാനുള്ള ആ നീല നിറത്തിലുള്ള കാറിനെ അദ്ദേഹം ഒപ്പം കൂട്ടിയത്.

എന്നാല്‍ ഡല്‍ഹി മുഖ്യന്റെ പ്രശസ്തമായ ആ വാഗണ്‍ആര്‍ കാര്‍ ന്യൂഡല്‍ഹിയില്‍ നിന്നും മോഷണം പോയിരിക്കുകയാണ്. കെജ്രിവാള്‍ ഭരണം നിര്‍വ്വഹിക്കുന്ന ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്നുമാണ് കാര്‍ അടിച്ചുമാറ്റിയത്. നിലവില്‍ കെജ്രിവാള്‍ ഈ കാര്‍ ഉപയോഗിക്കുന്നില്ല. 2014-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹം കാര്‍ ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ വന്ദന സിംഗാണ് ഈ വാടണ്‍ആര്‍ ഉപയോഗിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സെക്രട്ടറിയേറ്റില്‍ നിന്നും കാര്‍ മോഷണം പോയെന്ന് കാണിച്ച് വന്ദന പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്രയില്‍ കെജ്രിവാളിനെ താങ്ങിയ വാഹനമാണ് ഈ നീല വാഗണ്‍ആര്‍ കാര്‍. മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കാന്‍ ആദ്യം ഇദ്ദേഹം വിസമ്മതിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.