CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 21 Minutes 42 Seconds Ago
Breaking Now

പ്രതികാരം തീര്‍ക്കാന്‍ ഗണേഷ്‌കുമാറും സരിതയും തമ്മിലുള്ള വീഡിയോ പുറത്തുവിടാന്‍ ബിജു ; പീഡനമായി കാണുന്നില്ലെന്ന് സരിതയും !

നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ലെന്നു സരിത !

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ സരിതാ നായര്‍ എന്തുകൊണ്ട് ഗണേഷ് കുമാറിനെ ഒഴിവാക്കിയെന്ന ചോദ്യം ഉയര്‍ന്നിരുന്നു.അതിനുത്തരം തനിക്കറിയാമെന്നും തെളിയിക്കുന്ന വീഡിയോ പുറത്തുവിടുമെന്നും ബിജു രാധാകൃഷ്ണന്‍.പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷില്ലെന്ന് സരിതയും പറഞ്ഞു.

കഴിഞ്ഞ ദിവസം ചാനലില്‍ ഇക്കാര്യം അവതാരകനും സരിതയോട് ചോദിച്ചിരുന്നു.അപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. എന്നാല്‍ ഗണേഷുമായി തനിക്ക് ലൈംഗികബന്ധം ഇല്ലെന്ന് സരിത പറഞ്ഞതുമില്ല.

ഇതിനിടെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. സിഡി പുറത്തുവിട്ട് ഗണേഷിനെ നാണം കെടുത്താനും ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ട് .

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.