CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
41 Minutes 20 Seconds Ago
Breaking Now

കാലനൊപ്പം 68 മിനിറ്റ് ചെലവാക്കി ജീവിതത്തിലേക്കൊരു തിരിച്ചുവരവ്; ഹൃദയാഘാതമുണ്ടായി മരിച്ച 63-കാരനെ ജീവിപ്പിച്ചത് ഭാര്യയുടെ അപേക്ഷ; ഉയര്‍ത്തെഴുന്നേറ്റ രോഗിയെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍; ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ ജീവന്‍ തിരിച്ചുപിടിച്ച അത്ഭുതമനുഷ്യന്‍!

തിരികെ കിട്ടിയ ജീവനെ ക്രിസ് കൈവിട്ടില്ല. ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ എത്തുന്നത് വരെ അത് മുറുകെപ്പിടിച്ചു.

മരണം എപ്പോള്‍, ആരെ, എവിടെ വെച്ച് തേടിയെത്തുമെന്ന് യാതൊരു പിടിയുമില്ല. ആഗ്രങ്ങള്‍ക്കും, അതിമോഹങ്ങള്‍ക്കും പിന്നാലെ പായുന്ന മനുഷ്യന്‍ ഒരു നിമിഷം മരണത്തെക്കുറിച്ച് ചിന്തിച്ചാല്‍ അവിടെ അവസാനിക്കും ഈ നെട്ടോട്ടവും, ആര്‍ത്തിയും. പക്ഷെ തങ്ങളെ ഒരിക്കലും മരണം കീഴടക്കില്ലെന്ന മട്ടില്‍ പണത്തിനും, അധികാരത്തിനും പിന്നാലെ മനുഷ്യന്‍ പായുന്നു. മരണത്തിലേക്ക് പോയവര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്. മരിച്ചവര്‍ തിരിച്ചുവന്നത് കഥകളിലല്ലാതെ നമ്മള്‍ കേട്ടിട്ടുമില്ല! എന്നാല്‍ 68 മിനിറ്റ് മരണത്തിനൊപ്പം നിന്ന ശേഷം കാലന്റെ പിടിവിടുവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരു 63-കാരന്‍ ഡോക്ടര്‍മാരെ സത്യത്തില്‍ ഞെട്ടിച്ച് കളഞ്ഞു. 

ഹൃദയാഘാതത്തിന് ഇരയായാണ് ക്രിസ് ഹിക്കി മെഡിക്കല്‍ മരണത്തിലേക്ക് പോയത്. പക്ഷെ ഒരുവട്ടം കൂടി ഉണര്‍ത്താന്‍ ശ്രമിക്കണമെന്ന ഭാര്യയുടെ അപേക്ഷയില്‍ അത് പരീക്ഷിച്ച ഡോക്ടര്‍മാരെ ഞെട്ടിച്ച് 68 മിനിറ്റിന് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് ഉയര്‍ത്തെഴുന്നേറ്റു. ഒരു മണിക്കൂറോളം പുനരുജ്ജീവിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ക്രിസ് ഹിക്കി പ്രതികരിച്ചില്ല. ഇതോടെയാണ് രോഗി മരണത്തിന് കീഴടങ്ങിയതായും, ഇനി ഒന്നും ചെയ്യാനില്ലെന്നും ഭാര്യ സൂവിനോട് പറയാന്‍ മെഡിക്കുകള്‍ നിര്‍ബന്ധിതരായത്. 38 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച ഭര്‍ത്താവ് മരിച്ചെന്ന് വിശ്വസിക്കാന്‍ ആ ഭാര്യക്ക് സാധിച്ചില്ല. അതിനാല്‍ ഒരു വട്ടം കൂടി അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കണമെന്ന് സൂവ് ഡോക്ടറോട് അപേക്ഷിച്ചു. 

അതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നിയില്ലെങ്കിലും ഭാര്യയുടെ സമാധാനത്തിന് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ ക്രിസിന്റെ ഹൃദയം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എന്നിരുന്നാലും ജീവിതം തിരിച്ചുപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് ശേഷമാണ് ചെല്‍ട്ടണ്‍ഹാമിലെ വീട്ടില്‍ നിന്നും കാത്തുനിന്ന എയര്‍ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്.  തിരികെ കിട്ടിയ ജീവനെ ക്രിസ് കൈവിട്ടില്ല. ബ്രിസ്റ്റോള്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ എത്തുന്നത് വരെ അത് മുറുകെപ്പിടിച്ചു. മൂന്ന് ദിവസത്തോളം കോമയിലും തുടര്‍ന്നു. ജീവനോടെ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ കുടുംബക്കാര്‍ക്ക് യാത്ര പറയാന്‍ അവസരവും നല്‍കി. പക്ഷെ ക്രിസ് പോരാട്ടത്തിലായിരുന്നു. ആറ് ദിവസത്തെ ഓര്‍മ്മ മാത്രം നഷ്ടപ്പെട്ട് അദ്ദേഹം ജീവിതം തിരിച്ചുപിടിച്ചു. 

ഇപ്പോള്‍ നാല് മാസത്തിന് ശേഷം ക്രിസ് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു, അതും പരിപൂര്‍ണ്ണമായി. ഹൃദയം നിലച്ച നിമിഷങ്ങളില്‍ ഭാര്യ സൂവ് ക്രിസിന് സിപിആര്‍ നല്‍കിയിരുന്നു. 999 കോളെടുത്ത എക്‌സിക്യൂട്ടീവ് നല്‍കിയ വിവരങ്ങളാണ് ഇതിന് സഹായകമായത്. ഇപ്പോള്‍ കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് നാട്ടുകാരെ അറിയിക്കാനുള്ള ശ്രമത്തിലാണ് ക്രിസ്. 999-ല്‍ വിളിക്കൂ എല്ലാം ശരിയാകും എന്നാണ് അദ്ദേഹം പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.