CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
41 Minutes 3 Seconds Ago
Breaking Now

അര്‍ദ്ധനഗ്നയായി കാറിലെ അഭ്യാസത്തിനിടെ ലാമ്പ് പോസ്റ്റില്‍ തലയിടിച്ച് അമ്മ മരിച്ചു; ഹോളിഡേ ആഘോഷത്തിനിടെ വസ്ത്രം അഴിച്ച് കാറിന് പുറത്തേക്ക് തലയിട്ടുള്ള പ്രകടനം അന്ത്യത്തിലേക്ക് വഴിതെളിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു?

എട്ട് വയസ്സുള്ള മകനെയും കൂട്ടിയാണ് ബൊറോഡിന അവധിക്കാലം ആഘോഷിക്കാനെത്തിയത്.

ജീവിതം ഒന്നേയുള്ളൂ, അത് ആഘോഷിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ആഘോഷങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തി ജീവനെടുക്കുന്നതായാല്‍ പിന്നെ ജീവനെന്ത് വില? ഡൊമനിക്കന്‍ റിപബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണ് റഷ്യക്കാരി നതാലിയ ബൊറോഡിന. കാറില്‍ യാത്ര ചെയ്യവെ അണിഞ്ഞിരുന്ന ബിക്കിനി ഊരി അര്‍ദ്ധനഗ്നയായി കാറില്‍ നിന്നും ശരീരം പുറത്തേക്കിട്ട് കാണിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കവെയാണ് മരണം ലാമ്പ് പോസ്റ്റിന്റെ രൂപത്തില്‍ കാത്തുനിന്നത്. ഡ്രൈവറാണ് 35-കാരിയുടെ അഭ്യാസങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്. ബിക്കിനി ഊരിയുള്ള പ്രകടനം നടത്തുമ്പോള്‍ വഴിയരികിലുണ്ടായിരുന്ന ലാമ്പ് പോസ്റ്റില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. 

ഡൊമനിക്കന്‍ റിപബ്ലിക്കിലെ പ്യൂന്റാ കാനയിലെ ഹൈവേയിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. സുഹൃത്തായ 32-കാരി ഇവാന ബൊയ്‌റാചുകാണ് കാര്‍ ഓടിക്കവെ കൂട്ടുകാരിയുടെ അഭ്യാസം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തത്. ഒരു തരത്തില്‍ പൂര്‍ണ്ണനഗ്നയായി യാത്ര ചെയ്തിരുന്ന ബൊറോഡിന ഇടയ്ക്ക് കാറിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിയാടാന്‍ തീരുമാനിക്കുകയായിരുന്നു. തമാശയായി പലതും കാണിച്ചും, ക്യാമറയില്‍ നോക്കി ചിരിച്ചും വാഹനം മുന്നോട്ട് പോയി സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപകടമുണ്ടായി. ഈ ദൃശ്യങ്ങളും ചിത്രീകരിക്കപ്പെട്ടു. ഭയന്ന് പോയെങ്കില്‍ ഉടന്‍ തന്നെ ഇവരെ സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരുക്കുകളെത്തുടര്‍ന്ന് മരിച്ചു. 

എട്ട് വയസ്സുള്ള മകനെയും കൂട്ടിയാണ് ബൊറോഡിന അവധിക്കാലം ആഘോഷിക്കാനെത്തിയത്. മോസ്‌കോയിലാണ് ഇവര്‍ താമസിച്ച് വന്നിരുന്നത്. ഇതിനിടെ ഫ്രാന്‍സിലെ കാന്‍സില്‍ എസ്റ്റേറ്റ് ഏജന്റായും ഇവര്‍ പ്രവര്‍ത്തിച്ചു. റഷ്യയിലെ കോടീശ്വരന്‍മാര്‍ക്ക് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുകയായിരുന്നു ഇവരുടെ തൊഴില്‍. സംഭവത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട് അധികൃതര്‍. തമാശ ജീവന്‍ കവര്‍ന്നപ്പോള്‍ എട്ട് വയസ്സുള്ള മകനാണ് അനാഥനായത്. ഇവരുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.