CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 20 Seconds Ago
Breaking Now

പൊന്നോമനയെ ഒരു നോക്ക് കാണാനാകാതെ ഈ അമ്മ ; ആലപ്പുഴ ആശുപത്രിയില്‍ കരള്‍ പിടയും വേദന നല്‍കി ഈ കാഴ്ച

പ്രസവ ശേഷം സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ ഈ അമ്മയ്ക്കായില്ല.

കുഞ്ഞു പിറക്കുമ്പോള്‍ അതിന്റെ മുഖമൊന്ന് കാണാന്‍ കഴിയാതെ പോകുന്നത് ഒരമ്മയ്ക്ക് എത്ര വേദനയുള്ള അനുഭവമായിരിക്കും.പ്രസവ ശേഷം സ്വന്തം കുഞ്ഞിനെ ഒരു നോക്ക്  കാണാന്‍ ഈ അമ്മയ്ക്കായില്ല.അമ്മയുടെ കാഴ്ച ശക്തി നഷ്ടമായി.ആരുടേയും മനസില്‍ വേദനയാകും ആശുപത്രിയിലെ ഈ കാഴ്ച.ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം.വിദേശത്ത് ജോലി ചെയ്യുന്ന യുവതി പ്രസവത്തിനായാണ് അടുത്തിടെ നാട്ടിലെത്തിയത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെയാണ് പ്രസവം നടന്നത്.പ്രസവത്തിന് പിന്നാലെ അമ്മയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയ്‌ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട് .യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.