CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
40 Minutes 25 Seconds Ago
Breaking Now

കോണ്‍ഗ്രസിനെ എഴുതിത്തള്ളേണ്ട, 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടി ശക്തമായി തിരിച്ചുവരും; മനസ്സ് തുറന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി!

പ്രണബിനെ മറികടന്ന് മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയതില്‍ തനിക്ക് നിരാശയില്ലെന്ന് പ്രണബ്

രാഷ്ട്രപതി ഭവനില്‍ ഇരുന്ന കാലത്ത് രാഷ്ട്രീയ പക്ഷപാതിത്വമുള്ള അഭിപ്രായപ്രകടനം നടത്താതെ ശ്രദ്ധിച്ച നേതാവാണ് പ്രണബ് കുമാര്‍ മുഖര്‍ജി. ഭരണം സുദൃഢമായി മുന്നോട്ട് പോകാന്‍ ആവശ്യമായ സഹകരണം പ്രണബ് പ്രദാനം ചെയ്യുകയും ചെയ്തു. രാഷ്ട്രപതിയുടെ കിരീടം അഴിച്ചുവെച്ച് സാധാരണ പൗരനായി മാറിയ അദ്ദേഹത്തിന് ഇനി അഭിപ്രായം തുറന്ന് പറയാം. അതുകൊണ്ട് തന്നെ മോദിയെയും എന്‍ഡിഎ ക്യാംപിനെയും അസ്വസ്ഥമാക്കിക്കൊണ്ട് ഒരു ഓര്‍മ്മപ്പെടുത്തലാണ് പ്രണബ് മുഖര്‍ജി മുന്നോട്ട് വെക്കുന്നത്. 'കോണ്‍ഗ്രസിനെ എഴുതിത്തള്ളേണ്ട, 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടി ശക്തമായി തിരിച്ചുവരും', മുന്‍ രാഷ്ട്രപതി വ്യക്തമാക്കുന്നു.

പ്രസിഡന്റ് പദത്തില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജി ഈ മുന്നറിയിപ്പ് നല്‍കിയത്. എന്‍ഡിഎ സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇക്കാര്യത്തിലും അദ്ദേഹത്തിന് ഉപദേശം നല്‍കാനുണ്ട്. ആശങ്ക സൃഷ്ടിക്കരുത്, ധൃതി പിടിച്ചുള്ള മാറ്റങ്ങള്‍ അടിക്കടി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അതേസമയം ജിഎസ്ടിയെ പിന്തുണയ്ക്കുന്നതായി പ്രണബ് വ്യക്തമാക്കി. 'ജിഎസ്ടി നല്ല കാര്യമാണ്. നടപ്പാക്കിയെടുക്കാന്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും', ജിഎസ്ടി നടപ്പാക്കാന്‍ ശ്രമിച്ച പ്രണബ് പറയുന്നു.

സോണിയാ ഗാന്ധിയും താനുമായി നല്ല ബന്ധമായിരുന്നു. പക്ഷെ വാജ്‌പേയി സര്‍ക്കാര്‍ രൂപീകൃതമായ ശേഷം അവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായി. 2004-ല്‍ യഥാര്‍ത്ഥത്തില്‍ സോണിയ പ്രധാനമന്ത്രിയാകണമായിരുന്നു, അവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. പ്രണബിനെ മറികടന്ന് മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയതില്‍ തനിക്ക് നിരാശയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നാമത് താന്‍ എന്നും രാജ്യസഭാ അംഗമായിരുന്നു. 2004-ല്‍ മാത്രമാണ് ലോക്‌സഭയിലേക്ക് വിജയിക്കുന്നത്. കൂടാതെ തനിക്ക് ഹിന്ദി അറിയില്ല, ഹിന്ദി അറിയാത്തവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് യോഗ്യരല്ല, പ്രണബ് വ്യക്തമാക്കി.

യുദ്ധം ഒരു തരത്തിലും പ്രശ്‌ന പരിഹാരമല്ല, ചര്‍ച്ചയും, സംവാദവും മാത്രമാണ് പാകിസ്ഥാന്‍, ചൈന പ്രശ്‌നത്തിന് പരിഹാരമേകുകയെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ രാഷ്ട്രപതി മനസ്സ് തുറന്നത്.




കൂടുതല്‍വാര്‍ത്തകള്‍.